< സങ്കീർത്തനങ്ങൾ 122 >
1 ൧ ദാവീദിന്റെ ഒരു ആരോഹണഗീതം. “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
The song of the grecis of Dauid. I am glad in these thingis, that ben seid to me; We schulen go in to the hous of the Lord.
2 ൨ യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.
Oure feet weren stondynge; in thi hallis, thou Jerusalem.
3 ൩ തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
Jerusalem, which is bildid as a citee; whos part taking therof is in to the same thing.
4 ൪ അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, യിസ്രായേലിന് സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
For the lynagis, the lynagis of the Lord stieden thidir, the witnessing of Israel; to knouleche to the name of the Lord.
5 ൫ അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
For thei saten there on seetis in doom; seetis on the hous of Dauid.
6 ൬ യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
Preie ye tho thingis, that ben to the pees of Jerusalem; and abundaunce be to hem that louen thee.
7 ൭ നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
Pees be maad in thi vertu; and abundaunce in thi touris.
8 ൮ എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.
For my britheren and my neiyboris; Y spak pees of thee.
9 ൯ നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
For the hous of oure Lord God; Y souyte goodis to thee.