< സങ്കീർത്തനങ്ങൾ 121 >
1 ൧ ആരോഹണഗീതം. ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും?
Pesem preizvrstna. Oči svoje naj bi povzdignil na one gore? Od kod naj mi pride pomoč?
2 ൨ എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
Pomoč moja bodi od Gospoda, kateri je naredil nebesa in zemljo.
3 ൩ നിന്റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
Naj ne dopusti, da omahne noga tvoja, varuh tvoj naj ne spí.
4 ൪ യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
Glej, ne dremlje in ne spí varuh Izraelov.
5 ൫ യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്ക് തണൽ.
Gospod varuh tvoj, Gospod je senca tvoja na desni roki tvoji.
6 ൬ പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.
Podnevi te ne bode zadevalo solnce, ali mesec ponoči.
7 ൭ യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. കർത്താവ് നിന്റെ പ്രാണനെ പരിപാലിക്കും.
Gospod te bode varoval vsega zlega, varoval bode dušo tvojo.
8 ൮ യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Gospod bode varoval hojo tvojo, od tega časa do vekomaj.