< സങ്കീർത്തനങ്ങൾ 120 >
1 ൧ ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
A Jehová llamé estando en angustia; y él me respondió.
2 ൨ യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
Jehová, escapa mi alma del labio mentiroso: de la lengua engañosa.
3 ൩ വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
¿Qué te dará a ti, o qué te añadirá la lengua engañosa?
4 ൪ വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
Es como saetas de valiente agudas con brasas de enebros.
5 ൫ ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
¡Ay de mí que peregrino en Mesec: habito con las tiendas de Cedar!
6 ൬ സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി.
Mucho se detiene mi alma con los que aborrecen la paz.
7 ൭ ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Yo soy pacífico; y cuando hablo, ellos guerrean.