< സങ്കീർത്തനങ്ങൾ 12 >
1 ൧ സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
Вино ын ажутор, Доамне, кэч се дук оамений евлавиошь, пер крединчоший динтре фиий оаменилор!
2 ൨ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
Оамений ышь спун минчунь уний алтора, пе бузе ау лукрурь лингушитоаре, ворбеск ку инимэ префэкутэ.
3 ൩ കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
Нимичяскэ Домнул тоате бузеле лингушитоаре, лимба каре ворбеште ку труфие,
4 ൪ “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
пе чей че зик: „Сунтем тарь ку лимба ноастрэ, кэч бузеле ноастре сунт ку ной. Чине ар путя сэ фие стэпын песте ной?”
5 ൫ “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
„Пентру кэ чей ненорочиць сунт асуприць ши пентру кэ сэрачий ӂем, акум”, зиче Домнул, „Мэ скол ши адук мынтуире челор обиждуиць.”
6 ൬ യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
Кувинтеле Домнулуй сунт кувинте курате, ун арӂинт лэмурит ын куптор де пэмынт ши курэцит де шапте орь.
7 ൭ യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.
Ту, Доамне, ый вей пэзи ши-й вей апэра де нямул ачеста пе вечие.
8 ൮ മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.
Претутиндень мишунэ чей рэй, кынд домнеште тикэлошия принтре фиий оаменилор.