< സങ്കീർത്തനങ്ങൾ 12 >

1 സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
برای سالار مغنیان برثمانی. مزمور داود ای خداوند نجات بده زیرا که مردمقدس نابود شده است و امناء از میان بنی آدم نایاب گردیده‌اند!۱
2 ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
همه به یکدیگر دروغ می‌گویند؛ به لبهای چاپلوس و دل منافق سخن می‌رانند.۲
3 കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
خداوند همه لبهای چاپلوس رامنقطع خواهد ساخت، و هر زبانی را که سخنان تکبرآمیز بگوید.۳
4 “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
که می‌گویند: «به زبان خویش غالب می‌آییم. لبهای ما با ما است. کیست که بر ماخداوند باشد؟»۴
5 “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
خداوند می‌گوید: «به‌سبب غارت مسکینان و ناله فقیران، الان برمی خیزم و او را در نجاتی که برای آن آه می‌کشد برپا خواهم داشت».۵
6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
کلام خداوند کلام طاهر است، نقره مصفای در قال زمین که هفت مرتبه پاک شده است.۶
7 യഹോവേ, അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്ന് ഞങ്ങളെ എന്നും സൂക്ഷിക്കും.
تو‌ای خداوند ایشان را محافظت خواهی نمود؛ از این طبقه و تا ابدالاباد محافظت خواهی فرمود.۷
8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.
شریران به هر جانب می‌خرامند، وقتی که خباثت در بنی آدم بلند می‌شود.۸

< സങ്കീർത്തനങ്ങൾ 12 >