< സങ്കീർത്തനങ്ങൾ 118 >

1 യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
Danket dem HERRN; denn er ist freundlich, und seine Güte währet ewiglich.
2 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
Es sage nun Israel: Seine Güte währet ewiglich.
3 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
Es sage nun das Haus Aaron: Seine Güte währet ewiglich.
4 ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
Es sagen nun, die den HERRN fürchten: Seine Güte währet ewiglich.
5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
In der Angst rief ich den HERRN an, und der HERR erhörte mich und tröstete mich.
6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
Der HERR ist mit mir, darum fürchte ich mich nicht; was können mir Menschen tun?
7 എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
Der HERR ist mit mir, mir zu helfen; und ich will meine Lust sehen an meinen Feinden.
8 മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
Es ist gut, auf den HERRN zu vertrauen, und nicht sich verlassen auf Menschen.
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
Es ist gut auf den HERRN vertrauen und nicht sich verlassen auf Fürsten.
10 ൧൦ സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.
Alle Heiden umgeben mich; aber im Namen des HERRN will ich sie zerhauen.
11 ൧൧ അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
Sie umgeben mich allenthalben; aber im Namen des HERRN will ich sie zerhauen.
12 ൧൨ അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
Sie umgeben mich wie Bienen; aber sie erlöschen wie Feuer in Dornen; im Namen des HERRN will ich sie zerhauen.
13 ൧൩ ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
Man stößt mich, daß ich fallen soll; aber der HERR hilft mir.
14 ൧൪ യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
Der HERR ist meine Macht und mein Psalm und ist mein Heil.
15 ൧൫ ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
Man singt mit Freuden vom Sieg in den Hütten der Gerechten: “Die Rechte des HERRN behält den Sieg;
16 ൧൬ യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
die Rechte des HERRN ist erhöht; die Rechte des HERRN behält den Sieg!”
17 ൧൭ ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
Ich werde nicht sterben, sondern leben und des HERRN Werke verkündigen.
18 ൧൮ യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
Der HERR züchtigt mich wohl; aber er gibt mich dem Tode nicht.
19 ൧൯ നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
Tut mir auf die Tore der Gerechtigkeit, daß ich dahin eingehe und dem HERRN danke.
20 ൨൦ യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
Das ist das Tor des HERRN; die Gerechten werden dahin eingehen.
21 ൨൧ അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
Ich danke dir, daß du mich demütigst und hilfst mir.
22 ൨൨ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
Der Stein, den die Bauleute verworfen haben, ist zum Eckstein geworden.
23 ൨൩ ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
Das ist vom HERRN geschehen und ist ein Wunder vor unsern Augen.
24 ൨൪ ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
Dies ist der Tag, den der HERR macht; lasset uns freuen und fröhlich darinnen sein.
25 ൨൫ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
O HERR, hilf! o HERR, laß wohl gelingen!
26 ൨൬ യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
Gelobt sei, der da kommt im Namen des HERRN! Wir segnen euch, die ihr vom Hause des HERRN seid.
27 ൨൭ യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
der HERR ist Gott, der uns erleuchtet. Schmücket das Fest mit Maien bis an die Hörner des Altars!
28 ൨൮ അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.
Du bist mein Gott, und ich danke dir; mein Gott, ich will dich preisen.
29 ൨൯ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.
Danket dem HERRN; denn er ist freundlich, und sein Güte währet ewiglich.

< സങ്കീർത്തനങ്ങൾ 118 >