< സങ്കീർത്തനങ്ങൾ 118 >
1 ൧ യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
Halleluja! Tak Herren, thi han er god, thi hans miskundhed varer evindelig.
2 ൨ ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
Israel sige: "Thi hans miskundhed varer evindelig!"
3 ൩ ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
Arons Hus sige: "Thi hans Miskundhed varer evindelig!"
4 ൪ ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
De, som frygter HERREN, sige: "Thi hans Miskundhed varer evindelig!"
5 ൫ ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
Jeg påkaldte HERREN i Trængslen, HERREN svared og førte mig ud i åbent Land.
6 ൬ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
HERREN, er med mig, jeg frygter ikke, hvad kan Mennesker gøre mig?
7 ൭ എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
HERREN, han er min Hjælper, jeg skal se med Fryd på dem, der hader mig.
8 ൮ മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
At ty til HERREN er godt fremfor at stole på Mennesker;
9 ൯ പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
at ty til HERREN er godt fremfor at stole på Fyrster.
10 ൧൦ സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.
Alle Folkeslag flokkedes om mig, jeg slog dem ned i HERRENs Navn;
11 ൧൧ അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
de flokkedes om mig fra alle Sider, jeg slog dem ned i HERRENs Navn;
12 ൧൨ അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
de flokkedes om mig som Bier, blussed op, som Ild i Torne, jeg slog dem ned i HERRENs Navn.
13 ൧൩ ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
Hårdt blev jeg ramt, så jeg faldt, men HERREN hjalp mig.
14 ൧൪ യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
Min Styrke og Lovsang er HERREN, han blev mig til Frelse.
15 ൧൫ ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
Jubel og Sejrsråb lyder i de retfærdiges Telte: "HERRENs højre øver Vælde,
16 ൧൬ യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
HERRENs højre er løftet, HERRENs højre øver Vælde!"
17 ൧൭ ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
Jeg skal ikke dø, men leve og kundgøre HERRENs Gerninger.
18 ൧൮ യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
HERREN tugted mig hårdt, men gav mig ej hen i Døden.
19 ൧൯ നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
Oplad mig Retfærdigheds Porte, ad dem går jeg ind og lovsynger HERREN!
20 ൨൦ യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
Her er HERRENs Port, ad den går retfærdige ind.
21 ൨൧ അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
Jeg vil takke dig, thi du bønhørte mig, og du blev mig til Frelse.
22 ൨൨ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
Den Sten; Bygmestrene forkastede, er blevet Hovedhjørnesten.
23 ൨൩ ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
Fra HERREN er dette kommet, det er underfuldt for vore Øjne.
24 ൨൪ ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
Denne er Dagen, som HERREN har gjort, lad os juble og glæde os på den!
25 ൨൫ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
Ak, HERRE, frels dog, ak, HERRE; lad det dog lykkes!
26 ൨൬ യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
Velsignet den, der kommer, i HERRENs Navn; vi velsigner eder fra HERRENs Hus!
27 ൨൭ യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
HERREN er Gud, og han lod det lysne for os. Festtoget med Grenene slynge sig frem, til Alterets Horn er nået!
28 ൨൮ അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.
Du er min Gud, jeg vil takke dig, min Gud, jeg vil ophøje dig!
29 ൨൯ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.
Tak HERREN, thi han er god, thi hans Miskundhed varer evindelig!