< സങ്കീർത്തനങ്ങൾ 115 >
1 ൧ ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങയുടെ നാമത്തിന് തന്നെ മഹത്വം വരുത്തണമേ.
Hỡi Đức Giê-hô-va, nhân vì sự nhân từ và sự chân thật Ngài, Sự vinh hiển chớ về chúng tôi, chớ về chúng tôi, Bèn là đáng về danh Ngài.
2 ൨ “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?
Vì sao các ngoại bang nói rằng: Đức Chúa Trời chúng nó ở đâu?
3 ൩ നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
Đức Chúa Trời chúng tôi ở trên các từng trời; Phàm điều gì vừa ý Ngài, thì Ngài đã làm,
4 ൪ അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
Hình tượng chúng nó bằng bạc bằng vàng, Là công việc tay người ta làm ra.
5 ൫ അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
Hình tượng có miệng mà không nói; Có mắt mà chẳng thấy;
6 ൬ അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
Có tai mà không nghe; Có lỗ mũi mà chẳng ngửi;
7 ൭ അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
Có tay, nhưng không rờ rẫm; Có chân, nào biết bước đi; Cuống họng nó chẳng ra tiếng nào.
8 ൮ അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
Phàm kẻ nào làm hình tượng, và nhờ cậy nơi nó. Đều giống như nó.
9 ൯ യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
Hỡi Y-sơ-ra-ên, hãy nhờ cậy nơi Đức Giê-hô-va; Ngài là sự tiếp trợ và cái khiên của họ.
10 ൧൦ അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
Hỡi nhà A-rôn, hãy nhờ cậy nơi Đức Giê-hô-va: Ngài là sự tiếp trợ và cái khiên của họ.
11 ൧൧ യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
Hỡi các người kính sợ Đức Giê-hô-va, hãy nhờ cậy nơi Giê-hô-va: Ngài là sự tiếp trợ và cái khiên của họ.
12 ൧൨ യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
Đức Giê-hô-va đã nhớ đến chúng tôi: Ngài sẽ ban phước, Ban phước cho nhà Y-sơ-ra-ên, Cũng sẽ ban phước cho nhà A-rôn.
13 ൧൩ ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
Ngài sẽ ban phước cho những kẻ kính sợ Đức Giê-hô-va, Hoặc nhỏ hay lớn đều cũng vậy.
14 ൧൪ യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
Nguyện Đức Giê-hô-va gia thêm phước Ngài Cho các ngươi và cho con cháu các ngươi.
15 ൧൫ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
Đức Giê-hô-va, là Đấng dựng nên trời đất, Đã ban phước cho các ngươi.
16 ൧൬ സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
Các từng trời thuộc về Đức Giê-hô-va; Nhưng Ngài đã ban đất cho con cái loài người.
17 ൧൭ മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല.
Kẻ chết hoặc kẻ xuống cõi nín lặng chẳng ngợi khen Đức Giê-hô-va.
18 ൧൮ നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.
Nhưng chúng tôi sẽ ngợi khen Đức Giê-hô-va, Từ bây giờ cho đến đời đời. Ha-lê-lu-gia!