< സങ്കീർത്തനങ്ങൾ 115 >

1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങയുടെ നാമത്തിന് തന്നെ മഹത്വം വരുത്തണമേ.
耶和华啊,荣耀不要归与我们, 不要归与我们; 要因你的慈爱和诚实归在你的名下!
2 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?
为何容外邦人说: 他们的 神在哪里呢?
3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
然而,我们的 神在天上, 都随自己的意旨行事。
4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
他们的偶像是金的,银的, 是人手所造的,
5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
有口却不能言, 有眼却不能看,
6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
有耳却不能听, 有鼻却不能闻,
7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
有手却不能摸, 有脚却不能走, 有喉咙也不能出声。
8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
造他的要和他一样; 凡靠他的也要如此。
9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
以色列啊,你要倚靠耶和华! 他是你的帮助和你的盾牌。
10 ൧൦ അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
亚伦家啊,你们要倚靠耶和华! 他是你们的帮助和你们的盾牌。
11 ൧൧ യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
你们敬畏耶和华的,要倚靠耶和华! 他是你们的帮助和你们的盾牌。
12 ൧൨ യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
耶和华向来眷念我们; 他还要赐福给我们: 要赐福给以色列的家, 赐福给亚伦的家。
13 ൧൩ ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
凡敬畏耶和华的,无论大小, 主必赐福给他。
14 ൧൪ യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
愿耶和华叫你们 和你们的子孙日见加增。
15 ൧൫ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
你们蒙了造天地之耶和华的福!
16 ൧൬ സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
天,是耶和华的天; 地,他却给了世人。
17 ൧൭ മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല.
死人不能赞美耶和华; 下到寂静中的也都不能。
18 ൧൮ നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.
但我们要称颂耶和华, 从今时直到永远。 你们要赞美耶和华!

< സങ്കീർത്തനങ്ങൾ 115 >