< സങ്കീർത്തനങ്ങൾ 113 >
1 ൧ യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
Ngợi tôn Chúa Hằng Hữu! Hãy ca ngợi Chúa, các đầy tớ Chúa Hằng Hữu.
2 ൨ യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
Hãy chúc tụng Danh Thánh Ngài hôm nay và mãi mãi.
3 ൩ സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
Khắp mọi nơi—từ đông sang tây— hãy ca tụng Danh Chúa Hằng Hữu.
4 ൪ യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
Vì Chúa Hằng Hữu cầm quyền tối cao trên các dân; vinh quang Ngài rực rỡ hơn các tầng trời.
5 ൫ ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
Ai có thể sánh với Chúa Hằng Hữu, Đức Chúa Trời chúng ta, Đấng ngự trên cao?
6 ൬ ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
Ngài khom mình xuống nhìn xem mọi vật trong bầu trời và trên đất.
7 ൭ ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
Ngài nâng người nghèo khổ từ tro bụi và cứu người đói khát khỏi rác rơm.
8 ൮ പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
Ngài đặt họ ngang hàng các hoàng tử, chung với các hoàng tử của dân Ngài.
9 ൯ ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
Chúa ban con cái cho người hiếm muộn, cho họ làm người mẹ hạnh phúc. Chúc tôn Chúa Hằng Hữu!