< സങ്കീർത്തനങ്ങൾ 113 >

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
Haleluja! Gloru, sklavoj de la Eternulo, Gloru la nomon de la Eternulo.
2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
La nomo de la Eternulo estu benata De nun kaj eterne.
3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
De la leviĝejo de la suno ĝis ĝia malleviĝejo Estas glorata la nomo de la Eternulo.
4 യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
Alte super ĉiuj popoloj estas la Eternulo; Super la ĉielo estas Lia gloro.
5 ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
Kiu estas kiel la Eternulo, nia Dio, Kiu sidas alte,
6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
Kiu kliniĝas por rigardi La ĉielon kaj la teron,
7 ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
Kiu el la polvo restarigas mizerulon, El la koto levas malriĉulon,
8 പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
Por sidigi lin kun eminentuloj, Kun la eminentuloj de lia popolo?
9 ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
Li donas familion al senfruktulino, Kaj faras ŝin ĝoja patrino de infanoj. Haleluja!

< സങ്കീർത്തനങ്ങൾ 113 >