< സങ്കീർത്തനങ്ങൾ 112 >
1 ൧ യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
Louez l’Éternel! Heureux l’homme qui craint l’Éternel, Qui trouve un grand plaisir à ses commandements.
2 ൨ അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
Sa postérité sera puissante sur la terre, La génération des hommes droits sera bénie.
3 ൩ ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
Il a dans sa maison bien-être et richesse, Et sa justice subsiste à jamais.
4 ൪ നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
La lumière se lève dans les ténèbres pour les hommes droits, Pour celui qui est miséricordieux, compatissant et juste.
5 ൫ കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
Heureux l’homme qui exerce la miséricorde et qui prête, Qui règle ses actions d’après la justice!
6 ൬ അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
Car il ne chancelle jamais; La mémoire du juste dure toujours.
7 ൭ ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
Il ne craint point les mauvaises nouvelles; Son cœur est ferme, confiant en l’Éternel.
8 ൮ അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
Son cœur est affermi; il n’a point de crainte, Jusqu’à ce qu’il mette son plaisir à regarder ses adversaires.
9 ൯ അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.
Il fait des largesses, il donne aux indigents; Sa justice subsiste à jamais; Sa tête s’élève avec gloire,
10 ൧൦ ദുഷ്ടൻ അത് കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
Le méchant le voit et s’irrite, Il grince les dents et se consume; Les désirs des méchants périssent.