< സങ്കീർത്തനങ്ങൾ 112 >

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
你们要赞美耶和华! 敬畏耶和华,甚喜爱他命令的, 这人便为有福!
2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
他的后裔在世必强盛; 正直人的后代必要蒙福。
3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
他家中有货物,有钱财; 他的公义存到永远。
4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
正直人在黑暗中,有光向他发现; 他有恩惠,有怜悯,有公义。
5 കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
施恩与人、借贷与人的,这人事情顺利; 他被审判的时候要诉明自己的冤。
6 അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
他永不动摇; 义人被记念,直到永远。
7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
他必不怕凶恶的信息; 他心坚定,倚靠耶和华。
8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
他心确定,总不惧怕, 直到他看见敌人遭报。
9 അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.
他施舍钱财,周济贫穷; 他的仁义存到永远。 他的角必被高举,大有荣耀。
10 ൧൦ ദുഷ്ടൻ അത് കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
恶人看见便恼恨,必咬牙而消化; 恶人的心愿要归灭绝。

< സങ്കീർത്തനങ്ങൾ 112 >