< സങ്കീർത്തനങ്ങൾ 111 >

1 യഹോവയെ സ്തുതിക്കുവിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.
ヱホバを讃たたへよ 我はなほきものの會あるひは公會にて心をつくしてヱホバに感謝せん
2 യഹോവയുടെ പ്രവൃത്തികൾ വലിയവയും അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.
ヱホバのみわざは大なりすべてその事跡をしたふものは之をかんがへ究む
3 ദൈവത്തിന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു.
その行ひたまふところは榮光ありまた稜威あり その公義はとこしへに失することなし
4 ദൈവം തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.
ヱホバはその奇しきみわざを人のこころに記しめたまへり ヱホバはめぐみと憐憫とにて充たまふ
5 തന്റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു; ദൈവം തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.
ヱホバは己をおそるるものに糧をあたへたまへり またその契約をとこしへに心にとめたまはん
6 ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
ヱホバはもろもろの國の所領をおのれの民にあたへてその作爲のちからを之にあらはしたまへり
7 ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.
その手のみわざは眞實なり公義なり そのもろもろの訓諭はかたし
8 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.
これらは世々かぎりなく堅くたち眞實と正直とにてなれり
9 കർത്താവ് തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്, തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവിടുത്തെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
ヱホバはそのたみに救贖をほどこし その契約をとこしへに立たまへり ヱホバの名は聖にしてあがむべきなり
10 ൧൦ യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
ヱホバをおそるるは智慧のはじめなり これらを行ふものは皆あきらかなる聰ある人なり ヱホバの頌美はとこしへに失ることなし

< സങ്കീർത്തനങ്ങൾ 111 >