< സങ്കീർത്തനങ്ങൾ 11 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ” എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
Dawid dwom. Awurade mu na mede me werɛ ahyɛ. Adɛn na wutumi ka kyerɛ me se, “Tu te sɛ anomaa kɔ wo bepɔw so.
2 ൨ ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
Na hwɛ, amumɔyɛfo akuntun wɔn ta mu, na wɔde wɔn mmɛmma asisi ahama so sɛ wɔbɛtow wɔ sum mu de awɔ koma mu ahotefo.
3 ൩ അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
Sɛ wɔresɛe fapem no a, dɛn na ɔtreneeni betumi ayɛ?”
4 ൪ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവിടുത്തെ കണ്ണുകൾ ദർശിക്കുന്നു; അവിടുത്തെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു.
Awurade wɔ nʼasɔredan kronkron no mu; Awurade te ne soro ahengua so. Ɔhwɛ nnipa mma, nʼani hwehwɛ wɔn mu.
5 ൫ യഹോവ നീതിമാനെ പരിശോധിക്കുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും തിരുവുള്ളം വെറുക്കുന്നു.
Awurade hwehwɛ ɔtreneeni mu, na amumɔyɛfo ne wɔn a wɔpɛ basabasayɛ de, ne kra kyi wɔn.
6 ൬ ദുഷ്ടന്മാരുടെമേൽ അവിടുന്ന് തീക്കട്ട വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
Ɔbɛtɔ ogyatannaa ne sufre a ɛredɛw agu amumɔyɛfo so; na mframa a mu yɛ hyew bɛyɛ wɔn kyɛfa.
7 ൭ യഹോവ നീതിമാൻ; അവിടുന്ന് നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവിടുത്തെ മുഖംകാണും.
Awurade yɛ ɔtreneeni, na ɔpɛ atɛntrenee; wɔn a wɔteɛ no behu nʼanim. Wɔde ma dwonkyerɛfo se wɔnto no wɔ “Seminit” sanku nne so.