< സങ്കീർത്തനങ്ങൾ 109 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
Przewodnikowi chóru. Psalm Dawida. Boże mojej chwały, nie milcz;
2 ൨ ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
Bo otworzyły się przeciwko mnie usta niegodziwego i usta podstępnego; mówili przeciwko mnie językiem kłamliwym;
3 ൩ അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
Otoczyli mnie słowami nienawiści i walczą przeciwko mnie bez przyczyny.
4 ൪ എന്റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
Sprzeciwiają mi się w zamian za moją miłość, choć ja się [za nich] modliłem.
5 ൫ നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും അവർ എന്നോട് കാണിച്ചിരിക്കുന്നു.
Odpłacają mi złem za dobro i nienawiścią za moją miłość.
6 ൬ അങ്ങ് അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; സാത്താൻ അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
Postaw nad nim niegodziwego, a szatan niech stoi po jego prawicy.
7 ൭ അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
Gdy stanie przed sądem, niech wyjdzie potępiony, a jego modlitwa niech zamieni się w grzech.
8 ൮ അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
Niech jego dni będą krótkie, a jego urząd niech przejmie inny.
9 ൯ അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
Niech jego dzieci będą sierotami, a jego żona wdową.
10 ൧൦ അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
Niech jego dzieci będą tułaczami i żebrzą, niech żebrzą [z dala] od swoich opustoszałych miejsc.
11 ൧൧ കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
Niech lichwiarz przejmie wszystko, co ma, a obcy niech rozgrabią [owoc] jego pracy.
12 ൧൨ അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
Niech nie będzie nikogo, kto by mu okazał miłosierdzie; niech nie będzie nikogo, kto by się zlitował nad jego sierotami.
13 ൧൩ അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;
Niech jego potomkowie zostaną wykorzenieni, niech ich imię zginie w drugim pokoleniu.
14 ൧൪ അവന്റെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
Niech PAN pamięta nieprawość jego przodków, a grzech jego matki niech nie będzie zgładzony.
15 ൧൫ അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.
Niech będą zawsze przed PANEM, aż wykorzeni z ziemi pamięć o nich;
16 ൧൬ അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
Dlatego że nie pamiętał, by okazać miłosierdzie, ale prześladował człowieka nędznego i ubogiego, a strapionego w sercu chciał zabić.
17 ൧൭ ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
Skoro umiłował przekleństwo, niech na niego spadnie; [skoro] nie chciał błogosławieństwa, niech się od niego oddali.
18 ൧൮ അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
Ubierał się w przekleństwo jak w szatę, więc niech wejdzie jak woda do jego wnętrzności i jak oliwa do jego kości.
19 ൧൯ ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
Niech mu będzie jak płaszcz, który go okrywa, i jak pas, który go zawsze opasuje.
20 ൨൦ ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
Taka niech będzie zapłata od PANA dla moich przeciwników i tych, którzy źle mówią przeciwko mojej duszy.
21 ൨൧ കർത്താവായ യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നോട് ചെയ്യണമേ; അങ്ങയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.
Ale ty, BOŻE, Panie, ujmij się za mną przez wzgląd na twoje imię; ocal mnie, bo wielkie jest twoje miłosierdzie.
22 ൨൨ ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
[Jestem] bowiem ubogi i nędzny, a moje serce we mnie jest zranione.
23 ൨൩ ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
Niknę jak cień, który się chyli, strząsają mnie jak szarańczę.
24 ൨൪ എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
Moje kolana słabną od postu, a moje ciało wychudło bez tłuszczu.
25 ൨൫ ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
Stałem się też dla nich pośmiewiskiem; [gdy] mnie widzą, kiwają głowami.
26 ൨൬ എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.
Wspomóż mnie, PANIE, mój Boże; wybaw mnie według swego miłosierdzia;
27 ൨൭ യഹോവേ, ഇതു അങ്ങയുടെ കൈ എന്നും അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ.
Aby mogli poznać, że to twoja ręka; że ty, PANIE, to uczyniłeś.
28 ൨൮ അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങയുടെ ദാസനായ അടിയനോ സന്തോഷിക്കും;
Niech oni przeklinają, ale ty błogosław; [gdy] powstają, niech będą zawstydzeni, a twój sługa niech się weseli.
29 ൨൯ എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും.
Niech moi przeciwnicy okryją się hańbą i niech się okryją własnym wstydem jak płaszczem.
30 ൩൦ ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ ദൈവത്തെ പുകഴ്ത്തും.
Będę wielce wysławiał PANA swymi ustami i pośród tłumu będę go chwalić;
31 ൩൧ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
Bo staje po prawicy nędznego, aby go wybawić od tych, którzy osądzają jego duszę.