< സങ്കീർത്തനങ്ങൾ 109 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
Au maître chantre. Cantique de David. Dieu que je loue, ne reste pas muet!
2 ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
Car ils ouvrent contre moi la bouche de l'impie, la bouche du trompeur, parlent avec une langue menteuse;
3 അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
et ils m'entourent de paroles de haine, et me font gratuitement la guerre!
4 എന്റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
En échange de mon amour ils me sont hostiles, mais moi je ne fais que prier.
5 നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും അവർ എന്നോട് കാണിച്ചിരിക്കുന്നു.
Ils me rendent le mal pour le bien, et de la haine pour mon amour.
6 അങ്ങ് അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; സാത്താൻ അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
Mets un tel homme sous le pouvoir de l'impie, et que l'accusateur se dresse à sa droite!
7 അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
Que du jugement il sorte convaincu, et que sa prière soit comptée comme péché!
8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
Qu'il ait des jours peu nombreux, qu'un autre s'empare de sa charge!
9 അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
Que ses enfants soient orphelins, et sa femme veuve!
10 ൧൦ അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
Que ses fils soient vagabonds et mendient, et qu'ils quêtent loin de leur maison en ruines!
11 ൧൧ കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
Que l'usurier jette le réseau sur tout ce qu'il a, et que des étrangers pillent le fruit de son labeur!
12 ൧൨ അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
Que personne ne lui garde une longue affection, et que nul n'ait pitié de ses orphelins!
13 ൧൩ അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;
Que sa postérité soit exterminée, et que dès l'âge suivant leur nom soit éteint!
14 ൧൪ അവന്റെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
Qu'il soit fait mention devant l'Éternel du crime de ses pères, et que le péché de sa mère ne soit point effacé;
15 ൧൫ അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.
mais qu'ils soient toujours présents à l'Éternel, et qu'il retranche sa mémoire de la terre!
16 ൧൬ അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
parce qu'il ne pensa point à pratiquer la bonté, et qu'il persécuta l'homme misérable et pauvre et l'affligé, afin de lui ôter la vie.
17 ൧൭ ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
Il aimait la malédiction, qu'elle l'atteigne! La bénédiction n'était pas son plaisir, qu'elle s'éloigne de lui!
18 ൧൮ അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
Qu'il se couvre de la malédiction comme de son vêtement; qu'elle pénètre au dedans de lui comme des eaux, et comme de l'huile, dans ses os;
19 ൧൯ ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
qu'elle soit pour lui comme le manteau où il s'enveloppe et comme la ceinture dont il se ceint toujours!
20 ൨൦ ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
Tel soit le salaire que donne l'Éternel à mon ennemi, et à ceux qui disent du mal contre moi!
21 ൨൧ കർത്താവായ യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നോട് ചെയ്യണമേ; അങ്ങയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.
Mais toi, Éternel, mon Dieu! assiste-moi pour l'amour de ton nom, car ta grâce est bénigne; sauve-moi!
22 ൨൨ ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
car je suis misérable et pauvre, et mon cœur est percé au dedans de moi.
23 ൨൩ ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
Je m'en vais, comme l'ombre, quand elle s'allonge, je suis pourchassé comme la sauterelle.
24 ൨൪ എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
Mes genoux chancellent par l'effet de mes jeûnes, et l'embonpoint a disparu de mon corps amaigri.
25 ൨൫ ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
Je suis livré à leurs outrages; ils me regardent, et secouent la tête.
26 ൨൬ എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.
Assiste-moi, Éternel, mon Dieu! Sauve-moi en vertu de ta miséricorde,
27 ൨൭ യഹോവേ, ഇതു അങ്ങയുടെ കൈ എന്നും അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ.
afin qu'ils sachent que c'est ta main, que c'est toi, Éternel, qui l'auras fait!
28 ൨൮ അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങയുടെ ദാസനായ അടിയനോ സന്തോഷിക്കും;
Qu'ils maudissent! toi, tu béniras. Qu'ils se dressent! ils seront confondus, et ton serviteur se réjouira.
29 ൨൯ എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും.
Que la honte enveloppe mes adversaires, et que leur opprobre les couvre comme un manteau!
30 ൩൦ ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ ദൈവത്തെ പുകഴ്ത്തും.
Alors de ma bouche je louerai hautement l'Éternel, et je te célébrerai au milieu de la foule,
31 ൩൧ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
car Il se tient à la droite du pauvre, et le sauve de ceux qui le condamnent.

< സങ്കീർത്തനങ്ങൾ 109 >