< സങ്കീർത്തനങ്ങൾ 108 >

1 ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും.
Ének. Dávid zsoltára. Kész az én szívem, oh Isten, hadd énekeljek és zengedezzek; az én dicsőségem is kész.
2 വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും.
Serkenj fel te lant és hárfa, hadd keltsem fel a hajnalt!
3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.
Hálát adok néked a népek között Uram, és zengedezek néked a nemzetek között!
4 അങ്ങയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
Mert nagy, egek felett való a te kegyelmed, és a felhőkig ér a te hűséges voltod!
5 ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ; അങ്ങയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
Magasztaltassál fel, oh Isten, az egek felett, és dicsőséged legyen az egész földön!
6 അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അങ്ങയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
Hogy megszabaduljanak a te szeretteid, segíts a te jobb kezeddel és hallgass meg engem!
7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.
Az ő szentélyében szólott az Isten: Örvendezek, hogy eloszthatom Sikhemet, és felmérhetem Sukkothnak völgyét.
8 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
Enyém Gileád, enyém Manassé; Efraim az én fejemnek védelme, Júda az én törvényrendelőm.
9 മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും”.
Moáb az én mosdómedenczém, Edomra az én saruimat vetem, Filistea felett kaczagok.
10 ൧൦ ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
Kicsoda visz el engem a kerített városba? kicsoda vezérel engem Edomig?
11 ൧൧ ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
Nem te vagy-é, oh Isten, a ki megvetettél minket, hogy ki ne menj, oh Isten, a mi seregeinkkel?
12 ൧൨ വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?
Adj szabadulást nékünk az ellenségtől, mert hiábavaló az emberi segítség!
13 ൧൩ ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
Istennel hatalmasan cselekszünk, és ő megtapodja ellenségeinket.

< സങ്കീർത്തനങ്ങൾ 108 >