< സങ്കീർത്തനങ്ങൾ 107 >
1 ൧ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്!
ヱホバに感謝せよ ヱホバは惠ふかくましましてその憐憫かぎりなし
2 ൨ യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
ヱホバの救贖をかうぶる者はみな然いふべきなり
3 ൩ ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ കർത്താവിന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
ヱホバは敵の手よりかれらを贖ひもろもろの地よ東西北南よりとりあつめたまへり
4 ൪ അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
かれら野にてあれはてたる路にさまよひその住ふべき邑にあはざりき
5 ൫ അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
かれら饑また渇きそのうちの霊魂おとろへたり
6 ൬ അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
斯てその困苦のうちにてヱホバをよばはりたればヱホバこれを患難よりたすけいだし
7 ൭ അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ദൈവം അവരെ ശരിയായ വഴിയിൽ നടത്തി.
住ふべき邑にゆかしめんとて直き路にみちびきたまへり
8 ൮ അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
願くはすべての人はヱホバの惠により人の子になしたまへる奇しき事跡によりてヱホバを讃稱へんことを
9 ൯ കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
ヱホバは渇きしたふ霊魂をたらはせ饑たるたましひを嘉物にてあかしめ給へばなり
10 ൧൦ ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതനായ ദൈവത്തിന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു.
くらきと死の蔭とに居るもの患難とくろがねとに縛しめらるるもの
11 ൧൧ അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
神の言にそむき至高者のをしへを蔑しめければ
12 ൧൨ അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
勤勞をもてその心をひくうしたまへり かれら仆れたれど助くるものもなかりき
13 ൧൩ അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
斯てその困苦のうちにてヱホバをよばはりたればヱホバこれを患難よりすくひ
14 ൧൪ ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
くらきと死のかげより彼等をみちびき出してその械をこぼちたまへり
15 ൧൫ അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
願くはすべての人はヱホバの惠により人の子になしたまへる奇しき事跡によりてヱホバを讃稱へんことを
16 ൧൬ ദൈവം താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.
そはあかがねの門をこぼち くろがねの關木をたちきりたまへり
17 ൧൭ ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
愚かなる者はおのが愆の道により己がよこしまによりて惱めり
18 ൧൮ അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.
かれらの霊魂はすべての食物をきらひて死の門にちかづく
19 ൧൯ അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
かくてその困苦のうちにてヱホバをよばふ ヱホバこれを患難よりすくひたまふ
20 ൨൦ ദൈവം തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
その聖言をつかはして之をいやし之をその滅亡よりたすけいだしたまふ
21 ൨൧ അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
願くはすべての人ヱホバのめぐみにより人の子になしたまへる奇しき事跡によりてヱホバをほめたたへんことを
22 ൨൨ അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി ദൈവത്തിന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
かれらは感謝のそなへものをささげ喜びうたひてその事跡をいひあらはすべし
23 ൨൩ കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
舟にて海にうかび大洋にて事をいとなむ者は
24 ൨൪ അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ കർത്താവിന്റെ അത്ഭുതങ്ങളും കണ്ടു.
ヱホバのみわざを見また淵にてその奇しき事跡をみる
25 ൨൫ അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.
ヱホバ命じたまへばあらき風おこりてその浪をあぐ
26 ൨൬ അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി.
かれら天にのぼりまた淵にくだり患難によりてその霊魂とけさり
27 ൨൭ അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
左た右たにかたぶき酔たる者のごとく踉蹌てなす所をしらず
28 ൨൮ അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു.
かくてその困苦のうちにてヱホバをよばふ ヱホバこれを患難よりたづさへいで
29 ൨൯ ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
狂風をしづめて浪をおだやかになし給へり
30 ൩൦ ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു.
かれらはおのが靜かなるをよろこぶ 斯てヱホバはかれらをその望むところの湊にみちびきたまふ
31 ൩൧ അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
願くはすべての人ヱホバの惠により人の子になしたまへる奇しき事跡によりてヱホバをほめたたへんことを
32 ൩൨ അവർ ജനത്തിന്റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ.
かれら民の會にてこれをあがめ長老の座にてこれを讃稱ふべし
33 ൩൩ നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും
ヱホバは河を野にかはらせ泉をかわける地に變らせ
34 ൩൪ നീരുറവുകളെ വരണ്ടനിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.
また豊かなる地にすめる民の惡によりてそこを鹵の地にかはらせ給ふ
35 ൩൫ ദൈവം മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
野を池にかはらせ乾ける地をいづみにかはらせ
36 ൩൬ വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കുകയും
ここに餓たるものを住はせたまふ されば彼らは己がすまひの邑をたて
37 ൩൭ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
畠にたねをまき葡萄園をまうけてそのむすべる實をえたり
38 ൩൮ ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല.
ヱホバはかれらの甚くふえひろごれるまでに惠をあたへ その牲畜のへることをも許したまはず
39 ൩൯ പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
されどまた虐待くるしみ悲哀によりて減ゆき且うなたれたり
40 ൪൦ ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു.
ヱホバもろもろの君に侮辱をそそぎ道なき荒地にさまよはせたまふ
41 ൪൧ കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി.
然はあれど貧しきものを患難のうちより擧てその家族をひつじの群のごとくならしめたまふ
42 ൪൨ നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും.
直きものは之をみて喜びもろもろの不義はその口をふさがん
43 ൪൩ ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.
すべて慧者はこれらのことに心をよせヱホバの憐憫をさとるべし