< സങ്കീർത്തനങ്ങൾ 105 >

1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.
Danket Jahwe, ruft seinen Namen an, / Macht seine großen Taten inmitten der Völker kund!
2 കർത്താവിന് പാടുവിൻ; ദൈവത്തിന് കീർത്തനം പാടുവിൻ; അവിടുത്തെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
Singt ihm, spielt ihm, / Redet von all seinen Wundern!
3 ദൈവത്തിന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
Rühmt euch seines heiligen Namens! / Es freue sich deren Herz, die Jahwe suchen.
4 യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
Fraget nach Jahwe und seiner Macht, / Suchet sein Antlitz beständig!
5 ദൈവത്തിന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവിടുന്ന് തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,
Gedenkt seiner Wunder, die er getan, / Seiner Zeichen und der Urteile seines Munds,
6 അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അവിടുത്തെ അടയാളങ്ങളും അവിടുത്തെ വായിൽനിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.
Ihr Nachkommen Abrahams, seines Knechts, / Ihr Söhne Jakobs, seine Erwählten!
7 കർത്താവ് നമ്മുടെ ദൈവമായ യഹോവയാകുന്നു; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.
Er, Jahwe, ist unser Gott; / Er waltet gerecht über alle Lande.
8 കർത്താവ് തന്റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.
Er gedenkt seines Bundes auf ewig, / Des Wortes, das er geboten für tausend Geschlechter,
9 ദൈവം അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
Des Bundes, den er geschlossen mit Abraham, / Seines Eides an Isaak.
10 ൧൦ ദൈവം അതിനെ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
Er hat ihn für Jakob verheißend bestätigt, / Für Israel als ewigen Bund.
11 ൧൧ “നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.
Indem er sagte: "Dir will ich geben Kanaans Land / Als euer erblich Besitztum."
12 ൧൨ അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു.
Damals waren sie klein an Zahl, / Ein Häuflein nur, und Gäste im Land.
13 ൧൩ അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
So wanderten sie von Volk zu Volk, / Von einem Reiche zum andern Volk.
14 ൧൪ അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു:
Er ließ sie dabei von niemand bedrücken, / Ja, Könige strafte er ihretwegen:
15 ൧൫ “എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
"Tastet meine Gesalbten nicht an, / Und meinen Propheten tut kein Leid!"
16 ൧൬ ദൈവം മിസ്രയീമില്‍ ഒരു ക്ഷാമം വരുത്തി; അവന്‍ അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു.
Dann rief er Hungersnot gegen das Land, / Nahm jegliche Nahrung hinweg.
17 ൧൭ അവർക്ക് മുമ്പായി അവിടുന്ന് ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
Er sandte vor ihnen her einen Mann: / Josef ward als Sklave verkauft.
18 ൧൮ യഹോവയുടെ വചനം നിവൃത്തിയാകുകയും അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം
Seine Füße wurden gefesselt, / In Eisen legte man ihn,
19 ൧൯ അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
Bis sich sein Wort erfüllte, / Jahwes Spruch ihn geläutert hatte.
20 ൨൦ രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.
Da sandte der König und ließ ihn los, / Der Völkerbeherrscher gab ihn frei.
21 ൨൧ അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും
Er setzte ihn seinem Hause zum Herrn, / Zum Gebieter über all seinen Besitz;
22 ൨൨ തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.
Er sollte seine Fürsten an sich fesseln, / Seine Ältesten sollte er Weisheit lehren.
23 ൨൩ അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.
Dann kam Israel nach Ägypten, / Und Jakob ward Gast im Lande Hams.
24 ൨൪ ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
Gott ließ sein Volk sehr zahlreich werden / Und machte es stärker als seine Bedränger.
25 ൨൫ തന്റെ ജനത്തെ പകക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
Es wandelte sich nämlich ihr Herz, sein Volk zu hassen, / Arglist zu üben an seinen Knechten.
26 ൨൬ ദൈവം തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
Da sandte Gott Mose, seinen Knecht, / Und Aaron, den er sich erkoren.
27 ൨൭ ഇവർ അവരുടെ ഇടയിൽ കർത്താവിന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
Die taten Zeichen bei ihnen durch seine Macht / Und Wunderdinge im Lande Hams.
28 ൨൮ ദൈവം ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; മിസ്രയീമ്യര്‍ ദൈവവചനം അനുസരിച്ചില്ല;
Er sandte Finsternis — es ward dunkel; / Denn widerstrebten sie nicht seinen Worten?
29 ൨൯ ദൈവം അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
Er verwandelte ihre Gewässer in Blut / Und ließ dadurch ihre Fische sterben.
30 ൩൦ അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
Es wimmelte auch ihr Land von Fröschen: / Die drangen sogar in der Könige Kammern.
31 ൩൧ ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു;
Er sprach, da kamen Bremsen, / Stechmücken in all ihr Gebiet.
32 ൩൨ കർത്താവ് അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.
Er gab ihnen Hagel als Regen, / Ließ Feuer lohen in ihrem Land.
33 ൩൩ ദൈവം അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.
Er schlug ihren Weinstock und Feigenbaum, / Zerbrach alle Bäume ihres Gebiets.
34 ൩൪ ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,
Er sprach, da kamen Heuschrecken / Und Hüpfer ohne Zahl.
35 ൩൫ അവരുടെ ദേശത്തെ സകലസസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
Die fraßen alles Kraut in ihrem Land, / Sie verzehrten die Frucht ihrer Felder.
36 ൩൬ ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
Alle Erstgeburt schlug er in ihrem Land, / Die Erstlinge all ihrer Manneskraft.
37 ൩൭ ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
Da ließ er sein Volk mit Silber und Gold ausziehn, / Und es strauchelte keiner in seinen Stämmen.
38 ൩൮ അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെ മേൽ വീണിരുന്നു.
Die Ägypter freuten sich ihres Auszugs, / Denn Graun vor ihnen war auf sie gefallen.
39 ൩൯ കർത്താവ് അവർക്ക് തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിർത്തി.
Er spannte Gewölk als Decke aus, / Und Feuer gab ihnen zur Nachtzeit Licht.
40 ൪൦ അവർ ചോദിച്ചപ്പോൾ ദൈവം അവർക്ക് കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.
Er bat: da ließ Gott Wachteln kommen / Und sättigte sie mit Himmelsbrot.
41 ൪൧ ദൈവം പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
Einen Fels tat er auf: da floß Wasser heraus; / Es rann wie ein Strom durch die Steppe.
42 ൪൨ കർത്താവ് തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
Denn er dachte seines heiligen Worts / Und Abrahams, seines Knechts.
43 ൪൩ ദൈവം തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.
Drum ließ er sein Volk mit Freuden ausziehn, / Seine Auserwählten mit Jubel.
44 ൪൪ അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്
Er gab ihnen Länder der Heiden; / Was Völker erworben, das erbten sie.
45 ൪൫ ദൈവം ജനതകളുടെ ദേശങ്ങൾ അവർക്ക് കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിക്കുവിൻ.
Denn sie sollten seine Gesetze befolgen / Und seinen Lehren gehorsam sein. / Lobt Jah!

< സങ്കീർത്തനങ്ങൾ 105 >