< സങ്കീർത്തനങ്ങൾ 104 >
1 ൧ എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;
ipsi David benedic anima mea Domino Domine Deus meus magnificatus es vehementer confessionem et decorem induisti
2 ൨ വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.
amictus lumine sicut vestimento extendens caelum sicut pellem
3 ൩ ദൈവം തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
qui tegis in aquis superiora eius qui ponis nubem ascensum tuum qui ambulas super pinnas ventorum
4 ൪ യഹോവ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
qui facis angelos tuos spiritus et ministros tuos ignem urentem
5 ൫ അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
qui fundasti terram super stabilitatem suam non inclinabitur in saeculum saeculi
6 ൬ അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
abyssus sicut vestimentum amictus eius super montes stabunt aquae
7 ൭ അവ അങ്ങയുടെ ശാസനയാൽ ഓടിപ്പോയി; അങ്ങയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
ab increpatione tua fugient a voce tonitrui tui formidabunt
8 ൮ മലകൾ പൊങ്ങി, താഴ്വരകൾ താണു - അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
ascendunt montes et descendunt campi in locum quem fundasti eis
9 ൯ ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
terminum posuisti quem non transgredientur neque convertentur operire terram
10 ൧൦ ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
qui emittis fontes in convallibus inter medium montium pertransibunt aquae
11 ൧൧ അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
potabunt omnes bestiae agri expectabunt onagri in siti sua
12 ൧൨ അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
super ea volucres caeli habitabunt de medio petrarum dabunt vocem
13 ൧൩ ദൈവം ആകശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് അങ്ങയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
rigans montes de superioribus suis de fructu operum tuorum satiabitur terra
14 ൧൪ അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
producens faenum iumentis et herbam servituti hominum ut educas panem de terra
15 ൧൫ ദൈവം ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
et vinum laetificat cor hominis ut exhilaret faciem in oleo et panis cor hominis confirmat
16 ൧൬ യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
saturabuntur ligna campi et cedri Libani quas plantavit
17 ൧൭ അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
illic passeres nidificabunt erodii domus dux est eorum
18 ൧൮ ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
montes excelsi cervis petra refugium erinaciis
19 ൧൯ കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
fecit lunam in tempora sol cognovit occasum suum
20 ൨൦ അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
posuisti tenebras et facta est nox in ipsa pertransibunt omnes bestiae silvae
21 ൨൧ ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
catuli leonum rugientes ut rapiant et quaerant a Deo escam sibi
22 ൨൨ സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
ortus est sol et congregati sunt et in cubilibus suis conlocabuntur
23 ൨൩ മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
exibit homo ad opus suum et ad operationem suam usque ad vesperum
24 ൨൪ യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
quam magnificata sunt opera tua Domine omnia in sapientia fecisti impleta est terra possessione tua
25 ൨൫ വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
hoc mare magnum et spatiosum manibus; illic reptilia quorum non est numerus animalia pusilla cum magnis
26 ൨൬ അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
illic naves pertransibunt draco iste quem formasti ad inludendum ei
27 ൨൭ തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.
omnia a te expectant ut des illis escam in tempore
28 ൨൮ അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
dante te illis colligent aperiente te manum tuam omnia implebuntur bonitate
29 ൨൯ തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
avertente autem te faciem turbabuntur auferes spiritum eorum et deficient et in pulverem suum revertentur
30 ൩൦ അങ്ങ് അങ്ങയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.
emittes spiritum tuum et creabuntur et renovabis faciem terrae
31 ൩൧ യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
sit gloria Domini in saeculum laetabitur Dominus in operibus suis
32 ൩൨ കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.
qui respicit terram et facit eam tremere qui tangit montes et fumigant
33 ൩൩ എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
cantabo Domino in vita mea psallam Deo meo quamdiu sum
34 ൩൪ എന്റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
iucundum sit ei eloquium meum ego vero delectabor in Domino
35 ൩൫ പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ.
deficiant peccatores a terra et iniqui ita ut non sint benedic anima mea Domino