< സങ്കീർത്തനങ്ങൾ 103 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
大卫的诗。 我的心哪,你要称颂耶和华! 凡在我里面的,也要称颂他的圣名!
2 ൨ എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
我的心哪,你要称颂耶和华! 不可忘记他的一切恩惠!
3 ൩ ദൈവം നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;
他赦免你的一切罪孽, 医治你的一切疾病。
4 ൪ കർത്താവ് നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു.
他救赎你的命脱离死亡, 以仁爱和慈悲为你的冠冕。
5 ൫ നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
他用美物使你所愿的得以知足, 以致你如鹰返老还童。
6 ൬ യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
耶和华施行公义, 为一切受屈的人伸冤。
7 ൭ ദൈവം തന്റെ വഴികൾ മോശെയെയും തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.
他使摩西知道他的法则, 叫以色列人晓得他的作为。
8 ൮ യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
耶和华有怜悯,有恩典, 不轻易发怒,且有丰盛的慈爱。
9 ൯ ദൈവം എല്ലായ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.
他不长久责备, 也不永远怀怒。
10 ൧൦ ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.
他没有按我们的罪过待我们, 也没有照我们的罪孽报应我们。
11 ൧൧ ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
天离地何等的高, 他的慈爱向敬畏他的人也是何等的大!
12 ൧൨ ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
东离西有多远, 他叫我们的过犯离我们也有多远!
13 ൧൩ അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
父亲怎样怜恤他的儿女, 耶和华也怎样怜恤敬畏他的人!
14 ൧൪ കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്ന് അവിടുന്ന് ഓർക്കുന്നു.
因为他知道我们的本体, 思念我们不过是尘土。
15 ൧൫ മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
至于世人,他的年日如草一样。 他发旺如野地的花,
16 ൧൬ കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.
经风一吹,便归无有; 它的原处也不再认识它。
17 ൧൭ യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
但耶和华的慈爱归于敬畏他的人, 从亘古到永远; 他的公义也归于子子孙孙—
18 ൧൮ കർത്താവിന്റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
就是那些遵守他的约、 记念他的训词而遵行的人。
19 ൧൯ യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.
耶和华在天上立定宝座; 他的权柄统管万有。
20 ൨൦ ദൈവത്തിന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
听从他命令、成全他旨意、 有大能的天使,都要称颂耶和华!
21 ൨൧ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;
你们作他的诸军,作他的仆役, 行他所喜悦的,都要称颂耶和华!
22 ൨൨ ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താവിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
你们一切被他造的, 在他所治理的各处, 都要称颂耶和华! 我的心哪,你要称颂耶和华!