< സങ്കീർത്തനങ്ങൾ 102 >

1 അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്. യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Modlitwa utrapionego, gdy będąc w ucisku, przed Panem wylewa żądość swoję. Panie! wysłuchaj modlitwę moję, a wołanie moje niechaj przyjdzie do ciebie.
2 കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അങ്ങയുടെ ചെവി എങ്കലേക്ക് ചായിക്കണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
Nie ukrywaj oblicza twego przedemną; w dzień ucisku mego nakłoń ku mnie ucha twego; w dzień którego cię wzywam, prędko mię wysłuchaj.
3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
Albowiem niszczeją jako dym dni moje, a kości moje jako ognisko wypalone są.
4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
Porażone jest jako trawa, i uwiędło serce moje, tak, żem zapomniał jeść chleba swego.
5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
Od głosu wzdychania mego przylgnęły kości moje do ciała mego.
6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.
Stałem się podobnym pelikanowi na puszczy; jestem jako puhacz na pustyniach.
7 ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
Czuję, a jestem jako wróbel samotny na dachu.
8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോട് ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു.
Przez cały dzień urągają mi nieprzyjaciele moi, a naśmiewcy moi przeklinają mię.
9 ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
Bo jadam popiół jako chleb, a napój mój mięszam ze łzami,
10 ൧൦ അങ്ങയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
Dla rozgniewania twego, i dla zapalczywości gniewu twego; albowiem podniósłszy mię porzuciłeś mię.
11 ൧൧ എന്റെ ആയുസ്സിന്റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
Dni moje są jako cień nachylony, a jam jako trawa uwiądł;
12 ൧൨ യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; അങ്ങയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
Ale ty, Panie! trwasz na wieki, a pamiątka twoja od narodu do narodu.
13 ൧൩ അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
Ty powstawszy zmiłujesz się nad Syonem; boć czas, żebyś się zlitował nad nim, gdyż przyszedł czas naznaczony.
14 ൧൪ അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
Albowiem upodobały się sługom twoim kamienie jego, i nad prochem jego zmiłują się;
15 ൧൫ യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും
Aby się bali poganie imienia Pańskiego, a wszyscy królowie ziemscy chwały twojej;
16 ൧൬ കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്
Gdy pobuduje Pan Syon, i okaże się w chwale swojej;
17 ൧൭ ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ മഹത്വത്തെയും ഭയപ്പെടും.
Gdy wejrzy na modlitwę poniżonych, nie gardząc modlitwą ich.
18 ൧൮ വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
To zapiszą dla narodu potomnego, a lud, który ma być stworzony, chwalić będzie Pana,
19 ൧൯ യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ
Że wejrzał z wysokości świątnicy swojej, że z nieba na ziemię spojrzał;
20 ൨൦ സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും
Aby wysłuchał wzdychania więźniów, i rozwiązał na śmierć skazanych;
21 ൨൧ ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും
Aby opowiadali na Syonie imię Pańskie, a chwałę jego w Jeruzalemie,
22 ൨൨ യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി; സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
Gdy się pospołu zgromadzą narody i królestwa, aby służyły Panu.
23 ൨൩ ദൈവം ആയുസ്സിന്റെ മധ്യത്തില്‍ വെച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; അവിടുന്ന് എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു.
Utrapił w drodze siłę moję, ukrócił dni moich;
24 ൨൪ “എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു; അങ്ങയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
Ażem rzekł; Boże mój! nie bierz mię w połowie dni moich; od narodu bowiem aż do narodu trwają lata twoje.
25 ൨൫ പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കൈകളുടെ പ്രവൃത്തി ആകുന്നു.
I pierwej niżeliś założył ziemię, i niebiosa, dzieło rąk twoich.
26 ൨൬ അവ നശിക്കും അവിടുന്ന് നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും.
One pominą, ale ty zostajesz; wszystkie te rzeczy jako szata zwiotszeją, jako odzienie odmienisz je, i odmienione będą.
27 ൨൭ അവിടുന്ന് അനന്യനാകുന്നു; അങ്ങയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.
Ale ty tenżeś zawżdy jest, a lata twoje nigdy nie ustaną.
28 ൨൮ അങ്ങയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി അങ്ങയുടെ സന്നിധിയിൽ നിലനില്ക്കും.
Synowie sług twoich, u ciebie mieszkać będą, a nasienie ich zmocni się przed tobą.

< സങ്കീർത്തനങ്ങൾ 102 >