< സങ്കീർത്തനങ്ങൾ 101 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.
Davut'un mezmuru Sevgini ve adaletini ezgilerle anacağım, Seni ilahilerle öveceğim, ya RAB.
2 ൨ ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ അങ്ങ് എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
Dürüst davranmaya özen göstereceğim, Ne zaman geleceksin bana? Temiz bir yaşam süreceğim evimde,
3 ൩ ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല.
Önümde alçaklığa izin vermeyeceğim. Tiksinirim döneklerin işinden, Etkilemez beni.
4 ൪ വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല.
Uzak olsun benden sapıklık, Tanımak istemem kötülüğü.
5 ൫ കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
Yok ederim dostunu gizlice çekiştireni, Katlanamam tepeden bakan, gururlu insana.
6 ൬ ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
Gözüm ülkenin sadık insanları üzerinde olacak, Yanımda oturmalarını isterim; Bana dürüst yaşayan kişi hizmet edecek.
7 ൭ വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; ഭോഷ്ക് പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
Hilekâr evimde oturmayacak, Yalan söyleyen gözümün önünde durmayacak.
8 ൮ യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.
Her sabah ülkedeki kötüleri yok ederek Bütün haksızları RAB'bin kentinden söküp atacağım.