< സങ്കീർത്തനങ്ങൾ 100 >

1 ഒരു സ്തോത്ര സങ്കീർത്തനം. സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
称谢诗。 普天下当向耶和华欢呼!
2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ.
你们当乐意事奉耶和华, 当来向他歌唱!
3 യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ.
你们当晓得耶和华是 神! 我们是他造的,也是属他的; 我们是他的民,也是他草场的羊。
4 അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ; ദൈവത്തിന് സ്തോത്രം ചെയ്ത് അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
当称谢进入他的门; 当赞美进入他的院。 当感谢他,称颂他的名!
5 യഹോവ നല്ലവനല്ലയോ, അവിടുത്തെ ദയ എന്നേക്കുമുള്ളത്; അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.
因为耶和华本为善。 他的慈爱存到永远; 他的信实直到万代。

< സങ്കീർത്തനങ്ങൾ 100 >