< സദൃശവാക്യങ്ങൾ 5 >
1 ൧ മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും
Сине мой, внимавай в мъдростта ми. Приклони ухото си към разума ми
2 ൨ ജ്ഞാനം ശ്രദ്ധിച്ച് എന്റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക.
За да опазиш разсъдливост, И устните ти да пазят знание.
3 ൩ പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.
Защото от устните на чуждата жена капе мед. И устата й са по-меки от дървено масло;
4 ൪ പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ.
Но сетнините й са горчиви като пелин, Остри като изострен от двете страни меч.
5 ൫ അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. (Sheol )
Нозете й слизат в смърт, Стъпките й стигат до ада, (Sheol )
6 ൬ ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല.
Тъй че тя никога не намира пътя на живота; Нейните пътеки са непостоянни, и тя не знае на къде водят.
7 ൭ ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്.
Прочее, чада, слушайте мене, И не отстъпвайте от думите на устата ми.
8 ൮ നിന്റെ വഴി അവളിൽ നിന്ന് അകറ്റുക; അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്.
Отдалечи пътя си от нея. И не се приближавай до вратата на къщата й,
9 ൯ നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.
Да не би да дадеш жизнеността си на други. И годините си на немилостивите;
10 ൧൦ അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.
Да не би да се наситят чужди от имота ти, И трудовете ти да отидат в чужд дом;
11 ൧൧ നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്:
А ти да охкаш в сетнините си, Когато месата ти и тялото ти се изнурят,
12 ൧൨ “അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!
И да казваш: Как можах да намразя поуката, И сърцето ми да презре изобличението,
13 ൧൩ എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല.
И аз да не послушам гласа на учителите си, Нито да приклоня ухото си към наставниците си;
14 ൧൪ സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.
Малко остана да изпадна във всяко зло Всред събранието и множеството.
15 ൧൫ നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.
Пий вода от своята си щерна, И оная, която извира от твоя кладенец
16 ൧൬ നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?
Вън ли да се изливат изворите ти, И водни потоци по улиците?
17 ൧൭ അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്ക് മാത്രമേ ഇരിക്കാവു.
Нека бъдат само на тебе, А не на чужди заедно с тебе.
18 ൧൮ നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക.
Да бъде благословен твоят извор, И весели се с жената на младостта си.
19 ൧൯ കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക.
Тя да ти бъде като любезна кошута и мила сърна: Нейните гърди да те задоволяват във всяко време; И възхищавай се винаги от нейната любов
20 ൨൦ മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?
Понеже, сине мой, защо да се възхищаваш от чужда жена, И да прегръщаш обятията на чужда жена?
21 ൨൧ മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പ് എല്ലാം അവൻ ശോധനചെയ്യുന്നു.
Защото пътищата на човека се пред очите на Господа, И Той внимателно измерва всичките му пътеки.
22 ൨൨ ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടികൂടും; തന്റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും.
Нечестивият ще бъде хванат от собствените си беззакония, И с въжетата на своя грях ще бъде държан.
23 ൨൩ പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും.
Той ще умре от своето отказване от поука; И от голямото си безумие ще се заблуди.