< സദൃശവാക്യങ്ങൾ 3 >
1 ൧ മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ.
My son, forget not my teaching, And let thy heart observe my precepts!
2 ൨ അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും.
For length of days, and years of life, And peace shall they multiply to thee.
3 ൩ ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.
Let not kindness and truth forsake thee; Bind them around thy neck, Write them upon the tablet of thy heart:
4 ൪ അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
Then shalt thou find favor and good success In the sight of God and man.
5 ൫ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.
Trust in the LORD with all thy heart, And lean not on thine own understanding;
6 ൬ നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും;
In all thy ways acknowledge him, And he will make thy paths plain.
7 ൭ നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.
Be not wise in thine own eyes; Fear the LORD, and depart from evil.
8 ൮ അത് നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.
It shall be health to thy muscles, And moisture to thy bones.
9 ൯ യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.
Honor the LORD with thy substance, And with the first-fruits of all thy increase;
10 ൧൦ അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
So shall thy barns be filled with plenty, And thy vats overflow with new wine.
11 ൧൧ മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.
My son, despise not the correction of the LORD, Nor be impatient under his chastisement!
12 ൧൨ അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
For whom the LORD loveth he chasteneth, Even as a father the son in whom he delighteth.
13 ൧൩ ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.
Happy the man who findeth wisdom; Yea, the man who getteth understanding!
14 ൧൪ അതിന്റെ ആദായം വെള്ളിയെക്കാളും അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.
For the profit thereof is greater than that of silver, And the gain thereof than that of fine gold.
15 ൧൫ അത് മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.
More precious is she than pearls, And none of thy jewels is to be compared with her.
16 ൧൬ അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
Length of days is in her right hand; In her left hand are riches and honor.
17 ൧൭ അതിന്റെ വഴികൾ സന്തുഷ്ടവും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
Her ways are ways of pleasantness, And all her paths are peace.
18 ൧൮ അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
She is a tree of life to them that lay hold of her, And happy is every one who hath her in his grasp.
19 ൧൯ ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.
The LORD by wisdom founded the earth; By understanding he framed the heavens.
20 ൨൦ അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
By his knowledge the deep waters were cleft, And the clouds drop down the dew.
21 ൨൧ മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.
My son, let them not depart from thine eyes; Keep sound wisdom and discretion!
22 ൨൨ അവ നിനക്ക് ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
For they shall be life to thy soul, And grace to thy neck.
23 ൨൩ അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
Then shalt thou go on thy way securely, And thy foot shall not stumble;
24 ൨൪ നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
When thou liest down, thou shalt not be afraid, Yea, thou shalt lie down, and thy sleep shall be sweet.
25 ൨൫ പെട്ടെന്നുള്ള വിപത്ത് ഹേതുവായും ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
Be not thou afraid of sudden alarm, Nor of the storm that is for the wicked, when it cometh;
26 ൨൬ യഹോവ നിന്റെ ആശ്രയമായിരിക്കും; അവിടുന്ന് നിന്റെ കാൽ കെണിയിൽപ്പെടാതെ കാക്കും.
For the LORD shall be thy confidence; Yea, he will keep thy foot from being taken.
27 ൨൭ നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.
Withhold not kindness from those who need it, When it is in the power of thy hand to do it.
28 ൨൮ നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്ന് പറയരുത്.
Say not to thy neighbor, “Go, and come again, And to-morrow I will give to thee,” when thou hast it by thee.
29 ൨൯ കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെനേരെ ദോഷം നിരൂപിക്കരുത്.
Devise not evil against thy neighbor, While he dwelleth securely by thee.
30 ൩൦ നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.
Contend not with a man without cause, When he hath done thee no harm.
31 ൩൧ സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.
Envy not the oppressor, And choose none of his ways.
32 ൩൨ വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.
For the perverse man is the abomination of the LORD, But he is in friendship with the upright.
33 ൩൩ യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.
The curse of the LORD is upon the house of the wicked, But he blesseth the dwelling of the righteous.
34 ൩൪ പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.
Surely the scorners he treadeth scornfully, But giveth favor to the lowly.
35 ൩൫ ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.
The wise shall obtain honor, But fools shall bear off shame.