< സദൃശവാക്യങ്ങൾ 26 >
1 ൧ വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല.
E LIKE me ka hau i ke kau, E like me ka ua i ka wa e ohi ai, Pela i ku ole ai ka hanohano i ka mea lapuwale.
2 ൨ പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.
E like me ka zepora e auwana ana, E like me ka derora e lele ana, Pela ka poino, aole ia e hiki wale mai.
3 ൩ കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
I mea hahau no ka lio, i kaulawaha no ka hoki, I laau hahau hoi no ke kua o na mea lapuwale.
4 ൪ നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
Mai olelo aku i ka mea lapuwale e like me kona naaupo ana, O like oe me ia.
5 ൫ മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
E olelo no i ka mea lapuwale e like me kona naaupo ana, O naauao oia i kona maka iho.
6 ൬ മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
O ka mea oki ne i na wawae a loaa ia ia ka poino, Oia ka i kauoha aku i na manao ma ka lima o ka mea lapuwale.
7 ൭ മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
E lawe aku i na wawae o ka mea oopa, A me ka olelonane mailoko ae o ka waha o ka poe lapuwale.
8 ൮ മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
E like me ka nakii ana i ka iliili ma ka maa a paa, Pela ka haawi ana i ka hanohano no ka mea lapuwale.
9 ൯ മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്റെ കയ്യിലെ മുള്ളുപോലെ.
O ka mea oioi e o ana i ka lima o ka mea ona, Oia ka olelonane ma ka waha o ka poe lapuwale.
10 ൧൦ എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ.
O ka mea nui nana i hana na mea a pau, Oia ka mea nana e hoopai i ka mea lapuwale a e hoopai hoi i ka poe lawehala.
11 ൧൧ നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
E like me ka ilio i hoi hou aku i kona luai, Pela ka mea naaupo e hoi hou ana i kona lapuwale.
12 ൧൨ തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
Ua ike anei oe i ke kanaka naauao i kona manao iho? He lana ka manao no ka mea naaupo aole nona.
13 ൧൩ “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു.
I ae la ka mea palaualelo, He liona ma ke ala, He liona iwaena o ke kuamoo.
14 ൧൪ കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
O ka luli ana o ke pani ma kona ami, Oia ka mea palaualelo ma kona moena.
15 ൧൫ മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
Hookomo ka mea palaualelo i kona lima iloko o ke pa, A he mea kaumaha ia ia ke hapai hou ae ia i kona waha.
16 ൧൬ ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു.
He naauao loa ka mea pulaualelo i kona manao iho, Mamua o na kanaka ehiku e hoike ana i ka oiaio.
17 ൧൭ തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ.
O ka mea lalau i ka ilio ma na pepeiao, Oia ka mea e maalo ana, a lawe pu i ka hakaka pili ole ia ia.
18 ൧൮ കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ
E like me ka mea e hooleilei ana i na ihe wela, a me na pua a me ka make;
19 ൧൯ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
Pela ke kanaka e hoopunipuni ana i kona hoanoho, I ae la hoi, Aole anei he paani ko'u?
20 ൨൦ വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും.
I ole ka wahie, e pio no ke ahi, I ole ka mea holoholo olelo, pau ka hakaka.
21 ൨൧ കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
O ka nanahu i na nanahu wela, a me ka wahie i ke ahi, Oia ke kanaka huhu e hookonokono ana i ka hakaka.
22 ൨൨ ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു.
O na olelo a ka mea holoholo olelo, Ua like no ia me na olelo paani, Komo ilalo nae ia a iloko lilo o ka opu.
23 ൨൩ ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
O ke kala maemae ole i hoopiliia me kahi pohue, Oia na lehelehe e alohaloha ana me ka naau ino.
24 ൨൪ പകയുള്ളവൻ അധരം കൊണ്ട് വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
O ka mea inaina, huna oia ma kona mau lehelehe, A iloko ona iho i waiho ai oia i ka hoopunipuni.
25 ൨൫ അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്.
Ina i oluolu kana olelo, mai manaoio aku ia ia; No ka mea, ehiku mau mea ino iloko o kona naau.
26 ൨൬ അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
O ka mea i hunaia kona inaina i ka hoopunipuni, E hoikeia kona hewa imua o ke anaina kanaka.
27 ൨൭ കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
O ka mea eli i ka lua, oia ke haule ilaila; O ka mea olokaa i ka pohaku, e hoi hou mai ia maluna ona.
28 ൨൮ ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.
O ke elelo wahahee, oia ke inaina aku i ka mea poino malaila; O ka waha malimali, oia ke hana i ka mea e make ai.