< സദൃശവാക്യങ്ങൾ 26 >

1 വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല.
夏天落雪,收割時下雨,都不相宜; 愚昧人得尊榮也是如此。
2 പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.
麻雀往來,燕子翻飛; 這樣,無故的咒詛也必不臨到。
3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
鞭子是為打馬,轡頭是為勒驢; 刑杖是為打愚昧人的背。
4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
不要照愚昧人的愚妄話回答他, 恐怕你與他一樣。
5 മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
要照愚昧人的愚妄話回答他, 免得他自以為有智慧。
6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
藉愚昧人手寄信的, 是砍斷自己的腳,自受損害。
7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
瘸子的腳空存無用; 箴言在愚昧人的口中也是如此。
8 മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
將尊榮給愚昧人的, 好像人把石子包在機弦裏。
9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്റെ കയ്യിലെ മുള്ളുപോലെ.
箴言在愚昧人的口中, 好像荊棘刺入醉漢的手。
10 ൧൦ എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ.
雇愚昧人的,與雇過路人的, 就像射傷眾人的弓箭手。
11 ൧൧ നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
愚昧人行愚妄事,行了又行, 就如狗轉過來吃牠所吐的。
12 ൧൨ തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
你見自以為有智慧的人嗎? 愚昧人比他更有指望。
13 ൧൩ “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു.
懶惰人說:道上有猛獅, 街上有壯獅。
14 ൧൪ കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
門在樞紐轉動, 懶惰人在床上也是如此。
15 ൧൫ മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
懶惰人放手在盤子裏, 就是向口撤回也以為勞乏。
16 ൧൬ ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു.
懶惰人看自己比七個善於應對的人更有智慧。
17 ൧൭ തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ.
過路被事激動,管理不干己的爭競, 好像人揪住狗耳。
18 ൧൮ കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ
人欺凌鄰舍,卻說: 我豈不是戲耍嗎? 他就像瘋狂的人拋擲火把、利箭, 與殺人的兵器。
19 ൧൯ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20 ൨൦ വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും.
火缺了柴就必熄滅; 無人傳舌,爭競便止息。
21 ൨൧ കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
好爭競的人煽惑爭端, 就如餘火加炭,火上加柴一樣。
22 ൨൨ ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു.
傳舌人的言語,如同美食, 深入人的心腹。
23 ൨൩ ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
火熱的嘴,奸惡的心, 好像銀渣包的瓦器。
24 ൨൪ പകയുള്ളവൻ അധരം കൊണ്ട് വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
怨恨人的,用嘴粉飾, 心裏卻藏着詭詐;
25 ൨൫ അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്.
他用甜言蜜語,你不可信他, 因為他心中有七樣可憎惡的。
26 ൨൬ അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
他雖用詭詐遮掩自己的怨恨, 他的邪惡必在會中顯露。
27 ൨൭ കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
挖陷坑的,自己必掉在其中; 滾石頭的,石頭必反滾在他身上。
28 ൨൮ ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.
虛謊的舌恨他所壓傷的人; 諂媚的口敗壞人的事。

< സദൃശവാക്യങ്ങൾ 26 >