< സദൃശവാക്യങ്ങൾ 25 >
1 ൧ ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്റെ ആളുകൾ അവ ശേഖരിച്ചിരിക്കുന്നു.
Dette er og ordtøke av Salomo, og mennerne åt Hizkia, kongen i Juda, hev samla deim.
2 ൨ കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
Guds æra er å dylja ei sak, og kongars æra å granska ei sak.
3 ൩ ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.
Himmel-høgd og jord-dypt og konge-hjarto kann ingen granska ut.
4 ൪ വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന് പണിത്തരം കിട്ടും.
Burt med slagget or sylvet! So fær gullsmeden ei skål av det.
5 ൫ രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
Burt med gudlaus mann frå kongen! So vert hans kongsstol fast ved rettferd.
6 ൬ രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്‍ക്കുകയും അരുത്.
Briska deg ikkje for kongen, og stell deg ikkje på storfolks plass.
7 ൭ പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.
For betre er at dei segjer med deg: «Stig her upp!» Enn at du vert nedflutt for augo på fyrsten. Kva so augo dine hev set.
8 ൮ ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?
Ver ikkje for snar til å reisa sak; for kva vil du gjera til slutt, når motparten gjer deg til skammar?
9 ൯ നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
Før di sak med grannen din, men ber ikkje ut ein annan manns løyndom,
10 ൧൦ കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.
For elles vil den som høyrer det, skjella deg ut, og du vil alltid få låkt ord på deg.
11 ൧൧ തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
Som eple av gull i skåler av sylv er eit ord som ein talar i rette tid.
12 ൧൨ കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
Som ein gullring i øyra og sylgja av gull er ein vismann som refser for høyrande øyra.
13 ൧൩ വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
Som svalande snø ein skurdonne-dag er ein tru bodberar for deim som sender han, han kveikjer sjæli åt herren sin.
14 ൧൪ ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.
Som skyer og vind utan regn er ein mann som kyter av gåvor han ikkje gjev.
15 ൧൫ ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
Tolmod fær domaren yvertald, og den linne tunga bryt bein.
16 ൧൬ നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ; അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.
Finn du honning, so et det du treng, so du ikkje vert ovmett og spyr han ut.
17 ൧൭ കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.
Set sjeldan din fot i huset åt grannen, so han ikkje vert leid deg og hatar deg.
18 ൧൮ കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.
Hamar og sverd og kvasse pil er den som vitnar falskt mot sin næste.
19 ൧൯ കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
Som roti tonn og ustød fot, so er lit til utru mann på trengselsdagen.
20 ൨൦ വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും മുറിവിന്മേല്‍ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.
Som kastar du klædi ein frostdag, som eddik på natron, so er den som syng visor for sorgfullt hjarta.
21 ൨൧ ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക.
Er din fiend’ svolten, gjev honom mat, er han tyrst, so gjev honom drikka.
22 ൨൨ അങ്ങനെ ചെയ്യുന്നതുകൊണ്ട് നീ അവനെ നാണം കെടുത്തും; യഹോവ നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും.
For då hopar du gloande kol på hovudet hans, og Herren skal løna deg att for det.
23 ൨൩ വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു;
Nordanvind føder regn, og ei kviskrande tunga sure andlit.
24 ൨൪ ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
Betre å bu i ei krå på taket enn ha sams hus med trættekjær kvinna.
25 ൨൫ ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
Som friske vatnet for den trøytte, so er god tidend frå eit land langt burte.
26 ൨൬ ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം.
Som gruggi kjelda og ein utskjemd brunn, so er rettferdig mann som vinglar medan gudlaus ser det.
27 ൨൭ തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ.
Eta for mykje honning er ikkje godt, men å granska det vandaste er ei æra.
28 ൨൮ ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
Som ein by med murarne brotne og burte er mannen som ikkje kann styra sin hug.