< സദൃശവാക്യങ്ങൾ 23 >
1 ൧ നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക.
Cuando te sientas a comer con uno de los grandes, mira con atención lo que te ponen delante;
2 ൨ നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
y aplica un cuchillo a tu garganta, si eres un hombre de gran apetito.
3 ൩ അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ.
No muestres avidez de sus delicadas viandas, pues son un manjar engañoso.
4 ൪ ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക.
No te afanes por ganar riquezas; pon coto a tus deseos.
5 ൫ നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും.
No fijes tus ojos en las (riquezas) perecederas, pues ellas se toman alas, como de águila y vuelan hacia el cielo.
6 ൬ കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
No comas pan con el envidioso; no codicies sus delicados manjares;
7 ൭ അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
porque así como los pensamientos de su alma es él. “Come y bebe”, te dice; mas su corazón no está contigo.
8 ൮ നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
Vomitarás el bocado que comiste, y habrás desperdiciado tus amables palabras.
9 ൯ ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
No hables a los oídos del necio, pues despreciará tus sabios razonamientos.
10 ൧൦ പണ്ടേയുള്ള അതിര് നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
No trasplantes los hitos antiguos, ni pongas tu pie en los campos de los huérfanos.
11 ൧൧ അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
Porque su vengador es fuerte; Él tomará contra ti la causa de ellos.
12 ൧൨ നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
Aplica tu corazón a la instrucción, y tus oídos a los dichos de la sabiduría.
13 ൧൩ ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
No ahorres al joven la corrección; puesto que no morirá aunque le castigues con la vara.
14 ൧൪ വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. (Sheol )
Si lo castigas con la vara, librarás su alma del scheol. (Sheol )
15 ൧൫ മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
Hijo mío, si tu corazón es sabio, se alegrará mi corazón;
16 ൧൬ നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
y se regocijarán mis entrañas cuando tus labios hablen de cosas rectas.
17 ൧൭ നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക.
No envidie tu corazón a los pecadores, antes (persevera) en el temor de Yahvé en todo tiempo.
18 ൧൮ ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല.
Porque hay cosas venideras, y tu esperanza no quedará burlada.
19 ൧൯ മകനേ, കേട്ട് ജ്ഞാനം പഠിക്കുക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.
Escúchame, hijo mío, y sé sabio, endereza tu corazón por la (recta) senda.
20 ൨൦ നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
No seas compañero de los bebedores de vino, ni de los que comen carne sin medida.
21 ൨൧ കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.
Porque los que beben y comen sin medida, se empobrecen; y la somnolencia los lleva a vestir andrajos.
22 ൨൨ നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
Escucha a tu padre que te engendró; y no desprecies a tu madre cuando envejeciere.
23 ൨൩ നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
Adquiere la verdad, y no la vendas, tampoco la sabiduría, la doctrina e inteligencia.
24 ൨൪ നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
Salta de placer el padre del justo, y el que engendra a un sabio tendrá en él su gozo.
25 ൨൫ നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
¡Alégrense, pues, tu padre y tu madre; regocíjese la que te dio a luz!
26 ൨൬ മകനേ, നിന്റെ ഹൃദയം എനിക്ക് തരുക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
Dame, hijo mío, tu corazón, y tus ojos tengan placer en mis caminos;
27 ൨൭ വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
porque fosa honda es la ramera, y pozo angosto la mujer ajena.
28 ൨൮ അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.
También ella, como un salteador, está al acecho, y aumenta el número de los prevaricadores entre los hombres.
29 ൨൯ ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?
¿Para quién los ayes? ¿Para quién los lamentos? ¿Para quién las riñas? ¿Para quién las querellas? ¿Para quién las heridas sin motivo? ¿Para quién los ojos hinchados?
30 ൩൦ വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.
Son para los que no pueden separarse del vino, para los que andan en busca de vino aromático.
31 ൩൧ വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.
No mires el vino cómo rojea; cómo en la copa se refleja su color; ni cómo fluye suavemente.
32 ൩൨ ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
Porque al fin muerde como una serpiente, y pica cual basilisco.
33 ൩൩ നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
Tus ojos irán tras mujeres extrañas, y tu corazón hablará cosas perversas.
34 ൩൪ നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
Serás como un hombre que se acuesta en medio del mar, y duerme sobre la punta de un mástil.
35 ൩൫ “അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്ന് നീ പറയും.
(Dirás): “Me han apaleado, y no me duele, me han golpeado, y nada siento. Cuando me despierte volveré a tomar de nuevo.”