< സദൃശവാക്യങ്ങൾ 22 >
1 ൧ അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
Ibizo elihle liyathandeka kulenotho enengi; ukuhlonitshwa kungcono kulesiliva kumbe igolide.
2 ൨ ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ.
Abanothileyo labayanga bayafanana ngalokhu: UThixo unguMenzi wabo bonke.
3 ൩ വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
Umuntu olengqondo uthi ebona ingozi acatshe, kodwa isithutha siyaphikelela singena enkathazweni.
4 ൪ താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
Ukuzithoba lokwesaba uThixo kuletha inotho lodumo lokuphila.
5 ൫ വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
Endleleni yababi kugcwele ameva lemjibila, kodwa onanzelela umphefumulo wakhe unqenqela khatshana.
6 ൬ ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.
Fundisa umntwana indlela amele ahambe ngayo, kuzakuthi esemdala kayikuphambuka kuyo.
7 ൭ ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.
Abanothileyo babusa abayanga, lalowo owebolekayo uyisichaka salowo omebolekayo.
8 ൮ നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്റെ കോപത്തിന്റെ വടി വിഫലമാകും.
Lowo ohlanyele ububi uvuna ukuhlupheka, njalo uswazi lolaka lwakhe luzakwephulwa.
9 ൯ ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.
Umuntu ophanayo uzabusiswa, ngoba wabela abayanga ukudla kwakhe.
10 ൧൦ പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; കലഹവും നിന്ദയും നിന്നുപോകും.
Xotsha isideleli, lenkani ihle iphume; ukuxabana lokuthukana kuyaphela.
11 ൧൧ ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതൻ.
Othanda inhliziyo ehlanzekileyo, onkulumo yakhe ipholile uzakuba ngumngane wombusi.
12 ൧൨ യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.
Amehlo kaThixo ayaluvikela ulwazi kodwa uyawadiliza amazwi abangathembekanga.
13 ൧൩ “വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു.
Ivilavoxo lithi, “Kulesilwane phandle! Ngizabulawa ezindleleni!”
14 ൧൪ പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
Umlomo wesifebekazi unjengomgodi otshonayo; lowo othukwe nguThixo uzawobokela kuwo.
15 ൧൫ ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
Ubuwula bugxilile enhliziyweni yomntwana, kodwa uswazi lokuqondisa luzabuxotshela khatshana.
16 ൧൬ ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
Lowo oncindezela abayanga ukuze anothe ngabo, lalowo oncenga abanothileyo ngezipho, bonke bacina sebengabayanga.
17 ൧൭ ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.
Lalela uzwe amazwi ezihlakaniphi; nikela inhliziyo yakho ezifundweni zami,
18 ൧൮ അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.
ngoba kuyathokozisa nxa uzigcina enhliziyweni yakho, uzitsho kalula ngezindebe zakho.
19 ൧൯ നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു.
Ukuze ithemba lakho lihlale kuThixo, yikho ngikufundisa lamuhla wena ngokwakho.
20 ൨൦ നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
Kangikulobelanga yini izitsho ezingamatshumi amathathu, izitsho zokweluleka lolwazi,
21 ൨൧ ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.
ezikufundisa amazwi eqiniso athembekileyo, ukuze ukwazi ukupha impendulo ezilesisindo kulowo okuthumileyo na?
22 ൨൨ എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.
Ungagegeleli abayanga ngoba bengabayanga njalo ungaphoseli abaswelayo entolongweni,
23 ൨൩ യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
ngoba uThixo uzakuba ngumeli wabo abahlukuluze labo ababahlukuluzayo.
24 ൨൪ കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.
Ungabi ngumngane womuntu ololaka, ungahambi lomuntu ozonda masinyane,
25 ൨൫ നീ അവന്റെ വഴികളെ പഠിക്കുവാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്.
funa ufunde izindlela zakhe uzingenise emjibileni.
26 ൨൬ നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
Ungabi ngumuntu ophanga ukwenza izithembiso kumbe onika isibambiso ngezikwelede;
27 ൨൭ വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട് നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?
ungayiswela inhlawulo uzakwemukwa noma ngumbheda wakho olala kuwo.
28 ൨൮ നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുത്.
Ungasusi ilitshe lakudala elomngcele elabekwa ngokhokho bakho.
29 ൨൯ പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.
Uyambona umuntu oyingcitshi emsebenzini wakhe na? Uzasebenzela amakhosi; akayikusebenzela abantukazana.