< സദൃശവാക്യങ്ങൾ 20 >
1 ൧ വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
Nsa yɛ ɔfɛwdifo na nsaden yɛ ɔtɔkwapɛfo; na obiara a nsa bɛma wafom kwan no nyɛ onyansafo.
2 ൨ രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
Ɔhene abufuwhyew te sɛ gyata mmubomu; na nea ɔhyɛ no abufuw no de nkwa twa so.
3 ൩ കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
Ɛyɛ onipa anuonyam sɛ ɔbɛkwati akasakasa, nanso ogyimifo biara pɛ ntɔkwaw.
4 ൪ മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
Onihawfo mfuntum nʼasase wɔ ne bere mu; enti edu twabere a onya hwee.
5 ൫ മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
Onipa koma botae yɛ asubun, nanso nea ɔwɔ nhumu no twetwe ma epue.
6 ൬ മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?
Nnipa dodow no ara ka se wɔwɔ ɔdɔ a ɛnsa da, na hena na obetumi ahu ɔnokwafo?
7 ൭ പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.
Ɔtreneeni bu ɔbra kronkron; nhyira nka ne mma a wɔba wɔ nʼakyi.
8 ൮ ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.
Sɛ ɔhene tena nʼahengua so bu atɛn a, ɔde nʼani huhuw bɔne nyinaa so gu.
9 ൯ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം?
Hena na obetumi aka se, “Mapra me koma mu; meyɛ kronkron na minni bɔne?”
10 ൧൦ രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.
Nkaribo ne susudua a ɛnyɛ papa no, Awurade kyi nʼabien no nyinaa.
11 ൧൧ ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം.
Mpo wɔnam abofra nketewa nneyɛe so hu wɔn, saa ara na ne suban yɛ kronkron ne papa no.
12 ൧൨ കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
Aso a wɔde te asɛm ne ani a wɔde hu ade, Awurade na wayɛ nʼabien no nyinaa.
13 ൧൩ ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും.
Mma nna nyɛ wo dɛ, na woanni hia; nna, na wubenya aduan ama abu so.
14 ൧൪ വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
Adetɔni ka se, “Enye, enye!” nanso sɛ ɔkɔ a ɔde nea watɔ no hoahoa ne ho.
15 ൧൫ പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
Sika kɔkɔɔ wɔ hɔ, na nhene pa nso abu so, na ano a ɛka nimdeɛ nsɛm yɛ ɔbohemaa a ɛho yɛ na.
16 ൧൬ അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.
Fa obi a odi ɔhɔho akagyinamu atade; sɛ ɔregyina ɔbea huhufo akyi a, fa si awowa.
17 ൧൭ വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും.
Aduan a wonya no ɔkwan bɔne so no yɛ onipa anom dɛ, nanso akyiri no, ɛdan mmosea wɔ nʼanom.
18 ൧൮ പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
Pɛ afotu yɛ wo nhyehyɛe; sɛ wutu ɔsa a, nya ho akwankyerɛ.
19 ൧൯ നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.
Osekuni da kokoamsɛm adi; enti twe wo ho fi onipa a ɔkasa bebree ho.
20 ൨൦ ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
Sɛ obi dome nʼagya anaasɛ ne na a, wobedum ne kanea wɔ sum kabii mu.
21 ൨൧ ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
Agyapade a wɔpere ho nya no, renyɛ nhyira akyiri no.
22 ൨൨ ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
Nka se, “Metua wo saa bɔne yi so ka!” Twɛn Awurade, na obegye wo.
23 ൨൩ രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.
Awurade kyi nkaribo a ɛnyɛ papa, na asisi nsania nso nsɔ nʼani.
24 ൨൪ മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
Awurade na ɔkyerɛ onipa anammɔntu. Na ɛbɛyɛ dɛn na obi bɛte nʼankasa akwan ase?
25 ൨൫ “ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
Obi pɛ ntɛm hyɛ bɔ, ansa na wadwene ho a, osum ne ho afiri.
26 ൨൬ ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
Ɔhene nyansafo hu amumɔyɛfo; na ɔde awiyam afiri hankare fa wɔn so.
27 ൨൭ മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.
Awurade kanea hwehwɛ onipa honhom mu, ɛhwehwɛ ne mu baabiara.
28 ൨൮ ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
Ɔdɔ ne nokwaredi bɔ ɔhene ho ban; nʼadɔe ma nʼahengua tim.
29 ൨൯ യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
Mmerante anuonyam ne wɔn ahoɔden, tidwen nso ne mmasiriwa anuonyam.
30 ൩൦ ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.
Ɔhwe ne apirakuru hohoro amumɔyɛ, mmaatwa tew koma mu.