< സദൃശവാക്യങ്ങൾ 2 >
1 ൧ മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്
Hijo mío, lleva mis palabras a tu corazón, guardando mis leyes en tu mente;
2 ൨ എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
Para que tu oído preste atención a la sabiduría, y tu corazón se convierta en conocimiento.
3 ൩ നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
Verdaderamente, si clamas por el buen sentido, y tu pedido es por conocimiento;
4 ൪ അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
Si la estás buscando como plata, y buscándola como riqueza almacenada;
5 ൫ നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
Entonces el temor de Jehová será claro para ti, y el conocimiento de Dios será tuyo.
6 ൬ യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.
Porque el Señor da sabiduría; de su boca salen el conocimiento y la razón:
7 ൭ അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ.
Él tiene la salvación almacenada para los rectos, él es un pectoral para aquellos en quienes no hay maldad;
8 ൮ അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
Vigila los caminos que son correctos, y cuida a los que le temen.
9 ൯ അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും.
Entonces conocerás la justicia y la rectitud, y la conducta recta, incluso de todo buen camino.
10 ൧൦ ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും.
Porque la sabiduría entrará en tu corazón, y el conocimiento agradará a tu alma;
11 ൧൧ വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
Los propósitos sabios te cuidarán, y el conocimiento te mantendrá;
12 ൧൨ അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
Te da la salvación del hombre malo, de aquellos cuyas palabras son falsas;
13 ൧൩ അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും
Que dejan el camino de la justicia, para andar por caminos oscuros;
14 ൧൪ ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു.
Quienes se complacen en la maldad, y se complacen en los malos designios del pecador;
15 ൧൫ അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
Cuyos caminos no son rectos, y cuyos pasos se vuelven malvados:
16 ൧൬ അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
Para sacarte del poder de la mujer extraña, que dice palabras seductoras;
17 ൧൭ അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
¿Quién es falsa con el marido de sus primeros años, y no tiene en cuenta el acuerdo con Dios?
18 ൧൮ അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
Porque su casa está en camino a la muerte; sus pasos descienden a las sombras:
19 ൧൯ അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
Los que van a ella no vuelven; sus pies no se mantienen en los caminos de la vida:
20 ൨൦ അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക.
para que puedas seguir el camino de los hombres buenos, y seguir los pasos de los rectos.
21 ൨൧ നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
Porque los rectos vivirán en la tierra, y los buenos la tendrán por heredad.
22 ൨൨ എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.
Pero los pecadores serán cortados de la tierra, y aquellos cuyos actos son falsos serán desarraigados.