< സദൃശവാക്യങ്ങൾ 19 >
1 ൧ വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
ただしく歩むまづしき者は くちびるの悖れる愚なる者に愈る
2 ൨ പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു.
心に思慮なければ善らず 足にて急ぐものは道にまよふ
3 ൩ മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
人はおのれの痴によりて道につまづき 反て心にヱホバを怨む
4 ൪ സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.
資財はおほくの友をあつむ されど貧者はその友に疎まる
5 ൫ കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
虚偽の證人は罰をまぬかれず 謊言をはくものは避るることをえず
6 ൬ പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
君に媚る者はおほし 凡そ人は贈物を與ふる者の友となるなり
7 ൭ ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
貧者はその兄弟すらも皆これをにくむ 况てその友これに遠ざからざらんや 言をはなちてこれを呼とも去てかへらざるなり
8 ൮ ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
智慧を得る者はおのれの霊魂を愛す 聰明をたもつ者は善福を得ん
9 ൯ കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
虚偽の證人は罰をまぬかれず 謊言をはく者はほろぶべし
10 ൧൦ സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?
愚なる者の驕奢に居るは適当からず 况て僕にして上に在る者を治むることをや
11 ൧൧ വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
聰明は人に怒をしのばしむ 過失を宥すは人の榮譽なり
12 ൧൨ രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
王の怒は獅の吼るが如く その恩典は草の上におく露のごとし
13 ൧൩ മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
愚なる子はその父の災禍なり 妻の相爭そふは雨漏のたえぬにひとし
14 ൧൪ ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
家と資財とは先祖より承嗣ぐもの 賢き妻はヱホバより賜ふものなり
15 ൧൫ മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.
懶惰は人を酣寐せしむ 懈怠人は饑べし
16 ൧൬ കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
誡命を守るものは自己の霊魂を守るなり その道をかろむるものは死ぬべし
17 ൧൭ എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
貧者をあはれむ者はヱホバに貸すなり その施濟はヱホバ償ひたまはん
18 ൧൮ പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
望ある間に汝の子を打て これを殺すこころを起すなかれ
19 ൧൯ മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
怒ることの烈しき者は罰をうく 汝もしこれを救ふともしばしば然せざるを得じ
20 ൨൦ പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക.
なんぢ勸をきき訓をうけよ 然ばなんぢの終に智慧あらん
21 ൨൧ മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
人の心には多くの計畫あり されど惟ヱホバの旨のみ立べし
22 ൨൨ ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
人のよろこびは施濟をするにあり 貧者は謊人に愈る
23 ൨൩ യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല.
ヱホバを畏るることは人をして生命にいたらしめ かつ恒に飽足りて災禍に遇ざらしむ
24 ൨൪ മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
惰者はその手を盤にいるるも之をその口に擧ることをだにせず
25 ൨൫ പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
嘲笑者を打て さらば拙者も愼まん 哲者を譴めよ さらばかれ知識を得ん
26 ൨൬ അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
父を煩はし母を逐ふは羞赧をきたらし凌辱をまねく子なり
27 ൨൭ മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന് അകന്നുപോകും.
わが子よ哲言を離れしむる敎を聽くことを息めよ
28 ൨൮ അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
惡き證人は審判を嘲り 惡者の口は惡を呑む
29 ൨൯ പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.
審判は嘲笑者のために備へられ 鞭は愚なる者の背のために備へらる