< സദൃശവാക്യങ്ങൾ 17 >
1 ൧ കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
設筵滿屋,大家相爭, 不如有塊乾餅,大家相安。
2 ൨ നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
僕人辦事聰明,必管轄貽羞之子, 又在眾子中同分產業。
3 ൩ വെള്ളിക്ക് പുടം, പൊന്നിന് മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.
鼎為煉銀,爐為煉金; 惟有耶和華熬煉人心。
4 ൪ ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു.
行惡的,留心聽奸詐之言; 說謊的,側耳聽邪惡之語。
5 ൫ ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
戲笑窮人的,是辱沒造他的主; 幸災樂禍的,必不免受罰。
6 ൬ മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
子孫為老人的冠冕; 父親是兒女的榮耀。
7 ൭ സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.
愚頑人說美言本不相宜, 何況君王說謊話呢?
8 ൮ സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.
賄賂在餽送的人眼中看為寶玉, 隨處運動都得順利。
9 ൯ സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
遮掩人過的,尋求人愛; 屢次挑錯的,離間密友。
10 ൧൦ ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും.
一句責備話深入聰明人的心, 強如責打愚昧人一百下。
11 ൧൧ മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും.
惡人只尋背叛, 所以必有嚴厲的使者奉差攻擊他。
12 ൧൨ മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം.
寧可遇見丟崽子的母熊, 不可遇見正行愚妄的愚昧人。
13 ൧൩ ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
以惡報善的, 禍患必不離他的家。
14 ൧൪ കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
紛爭的起頭如水放開, 所以,在爭鬧之先必當止息爭競。
15 ൧൫ ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.
定惡人為義的,定義人為惡的, 這都為耶和華所憎惡。
16 ൧൬ മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്?
愚昧人既無聰明, 為何手拿價銀買智慧呢?
17 ൧൭ സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
朋友乃時常親愛, 弟兄為患難而生。
18 ൧൮ ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു.
在鄰舍面前擊掌作保 乃是無知的人。
19 ൧൯ കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു.
喜愛爭競的,是喜愛過犯; 高立家門的,乃自取敗壞。
20 ൨൦ വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
心存邪僻的,尋不着好處; 舌弄是非的,陷在禍患中。
21 ൨൧ ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.
生愚昧子的,必自愁苦; 愚頑人的父毫無喜樂。
22 ൨൨ സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
喜樂的心乃是良藥; 憂傷的靈使骨枯乾。
23 ൨൩ ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
惡人暗中受賄賂, 為要顛倒判斷。
24 ൨൪ ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.
明哲人眼前有智慧; 愚昧人眼望地極。
25 ൨൫ മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കയ്പും ആകുന്നു.
愚昧子使父親愁煩, 使母親憂苦。
26 ൨൬ നീതിമാന് പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല.
刑罰義人為不善; 責打君子為不義。
27 ൨൭ വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
寡少言語的,有知識; 性情溫良的,有聰明。
28 ൨൮ മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും.
愚昧人若靜默不言也可算為智慧; 閉口不說也可算為聰明。