< സദൃശവാക്യങ്ങൾ 16 >

1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു.
انسان نقشه‌های زیادی می‌کشد، اما نتیجهٔ نهایی آنها در دست خداست.
2 മനുഷ്യന് തന്റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
تمام کارهای انسان به نظر خودش درست است، اما انگیزه‌ها را خداوند می‌بیند.
3 നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.
نقشه‌های خود را به دست خداوند بسپار، آنگاه در کارهایت موفق خواهی شد.
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.
خداوند هر چیزی را برای هدف و منظوری خلق کرده است. او حتی بدکاران را برای مجازات آفریده است.
5 നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല.
خداوند از اشخاص متکبر نفرت دارد و هرگز اجازه نخواهد داد آنها از مجازات فرار کنند.
6 ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു.
درستکار و با محبت باش که خدا گناهت را خواهد بخشید. از خداوند بترس که بدی از تو دور خواهد شد.
7 ഒരുവന്റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ അവിടുന്ന് അവന്റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.
وقتی کسی خدا را خشنود می‌سازد، خدا کاری می‌کند که حتی دشمنان آن شخص نیز با وی از در صلح و آشتی درآیند.
8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്.
ثروت اندک که با درستکاری به دست آمده باشد بهتر است از ثروت هنگفتی که از راه نادرست فراهم شده باشد.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
انسان در فکر خود نقشه‌ها می‌کشد، اما خداوند او را در انجام آنها هدایت می‌کند.
10 ൧൦ രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് തെറ്റിപ്പോകുന്നതുമില്ല.
پادشاه با حکمت الاهی سخن می‌گوید، پس نباید به عدالت خیانت ورزد.
11 ൧൧ ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു.
میزان و ترازوهای درست از آنِ خداوند است، همۀ وزنه‌های کیسه، ساختۀ اوست.
12 ൧൨ ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്.
پادشاهان نمی‌توانند ظلم کنند، زیرا تخت سلطنت از عدالت برقرار می‌ماند.
13 ൧൩ നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു.
پادشاهان اشخاص راستگو را دوست دارند و از وجود ایشان خشنود می‌شوند.
14 ൧൪ രാജാവിന്റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
خشم پادشاه پیک مرگ است ولی مرد عاقل آن را فرو می‌نشاند.
15 ൧൫ രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
شادی و رضایت پادشاه مانند ابر بهاری است که حیات به ارمغان می‌آورد.
16 ൧൬ തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!
به دست آوردن حکمت و دانایی بهتر است از اندوختن طلا و نقره.
17 ൧൭ ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
راه خداشناسان دور از هر نوع بدی است و هر که در این راه گام بردارد جان خود را حفظ خواهد کرد.
18 ൧൮ നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.
غرور منجر به هلاکت می‌شود و تکبر به سقوط می‌انجامد.
19 ൧൯ ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്.
بهتر است انسان متواضع باشد و با ستمدیدگان بنشیند تا اینکه میان متکبران باشد و در غنایم آنها سهیم شود.
20 ൨൦ തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
آنانی که کلام خداوند را اطاعت کنند سعادتمند خواهند شد و کسانی که بر او توکل نمایند برکت خواهند یافت.
21 ൨൧ ജ്ഞാനഹൃദയൻ വിവേകി എന്ന് വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.
دانا را از فهمش می‌شناسند و سخنان دلنشین او انسان را مجاب می‌کند.
22 ൨൨ വിവേകം വിവേകിക്ക് ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
حکمت برای کسانی که از آن برخوردارند چشمهٔ حیات است، ولی حماقت برای نادانان مجازات به بار می‌آورد.
23 ൨൩ ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു.
سخنان شخص دانا عاقلانه است و تعالیمی که او می‌دهد مؤثر می‌باشد.
24 ൨൪ ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ;
سخنان محبت‌آمیز مانند عسل شیرین است و جان انسان را شفا می‌بخشد.
25 ൨൫ ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
راههایی هستند که به نظر انسان راست می‌آیند، اما عاقبت به مرگ منتهی می‌شوند.
26 ൨൬ പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു.
گرسنگی خوب است زیرا تو را وادار می‌کند که برای رفع آن کار کنی.
27 ൨൭ നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.
آدم بدکار نقشه‌های پلید می‌کشد و سخنانش مثل آتش می‌سوزاند.
28 ൨൮ വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
شخص بداندیش نزاع به پا می‌کند و آدم سخن‌چین بهترین دوستان را از هم جدا می‌نماید.
29 ൨൯ സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
آدم ظالم همسایه‌اش را فریب می‌دهد و او را به راه نادرست می‌کشاند.
30 ൩൦ കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു.
شخص بدکار چشمان خود را می‌بندد و لبهایش را جمع می‌کند تا برای انجام مقاصد پلید خود نقشه بکشد.
31 ൩൧ നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
موی سپید تاج جلال است که با زندگی خداپسندانه به دست می‌آید.
32 ൩൨ ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
صبر از قدرت بهتر است و کسی که بر خود مسلط باشد از شخصی که شهری را تسخیر نماید برتر است.
33 ൩൩ ചീട്ട് മടിയിൽ ഇടുന്നു; അതിന്റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.
انسان قرعه را می‌اندازد، اما حکم آن را خداوند تعیین می‌کند.

< സദൃശവാക്യങ്ങൾ 16 >