< സദൃശവാക്യങ്ങൾ 14 >

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
Wise women build houses: but a foolish one digs [hers] down with her hands.
2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
He that walks uprightly fears the Lord; but he that is perverse in his ways shall be dishonoured.
3 ഭോഷന്റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
Out of the mouth of fools [comes] a rod of pride; but the lips of the wise preserve them.
4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
Where no oxen are, the cribs are clean; but where there is abundant produce, the strength of the ox is apparent.
5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.
A faithful witness does not lie; but an unjust witness kindles falsehoods.
6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
Thou shalt seek wisdom with bad men, and shalt not find it; but discretion is easily available with the prudent.
7 മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
All things are adverse to a foolish man; but wise lips are the weapons of discretion.
8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
The wisdom of the prudent will understand their ways; but the folly of fools leads astray.
9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
The houses of transgressors will need purification; but the houses of the just are acceptable.
10 ൧൦ ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
[If] a man's mind is intelligent, his soul is sorrowful; and when he rejoices, he has no fellowship with pride.
11 ൧൧ ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും.
The houses of ungodly men shall be utterly destroyed; but the tabernacles of them that walk uprightly shall stand.
12 ൧൨ ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്റെ അവസാനം മരണവഴികൾ അത്രേ.
There is a way which seems to be right with men, but the ends of it reach to the depths of hell. (questioned)
13 ൧൩ ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
Grief mingles not with mirth; and joy in the end comes to grief.
14 ൧൪ ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
A stout-hearted [man] shall be filled with his own ways; and a good man with his own thoughts.
15 ൧൫ അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
The simple believes every word: but the prudent man betakes himself to after-thought.
16 ൧൬ ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
A wise man fears, and departs from evil; but the fool trusts in himself, and joins himself with the transgressor.
17 ൧൭ മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും.
A passionate man acts inconsiderately; but a sensible man bears up under many things.
18 ൧൮ അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
Fools shall have mischief for their portion; but the prudent shall take fast hold of understanding.
19 ൧൯ ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.
Evil men shall fall before the good; and the ungodly shall attend at the gates of the righteous.
20 ൨൦ ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
Friends will hate poor friends; but the friends of the rich are many.
21 ൨൧ കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ.
He that dishonours the needy sins: but he that has pity on the poor is most blessed.
22 ൨൨ ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
They that go astray devise evils: but the good devise mercy and truth. The framers of evil do not understand mercy and truth: but compassion and faithfulness are with the framers of good.
23 ൨൩ എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
With every one [who is] careful there is abundance: but the pleasure-taking and indolent shall be in want.
24 ൨൪ ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
A prudent man is the crown of the wise: but the occupation of fools is evil.
25 ൨൫ സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു.
A faithful witness shall deliver a soul from evil: but a deceitful [man] kindles falsehoods.
26 ൨൬ യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
In the fear of the Lord is strong confidence: and he leaves his children a support.
27 ൨൭ യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
The commandment of the Lord is a fountain of life; and it causes [men] to turn aside from the snare of death.
28 ൨൮ പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം.
In a populous nation is the glory of a king: but in the failure of people is the ruin of a prince.
29 ൨൯ ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
A man slow to wrath abounds in wisdom: but a man of impatient spirit is very foolish.
30 ൩൦ ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
A meek-spirited man is a healer of the heart: but a sensitive heart is a corruption of the bones.
31 ൩൧ എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
He that oppresses the needy provokes his Maker: but he that honours him has pity upon the poor.
32 ൩൨ ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു.
The ungodly shall be driven away in his wickedness: but he who is secure in his own holiness is just.
33 ൩൩ വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
There is wisdom in the good heart of a man: but in the heart of fools it is not discerned.
34 ൩൪ നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം.
Righteousness exalts a nation: but sins diminish tribes.
35 ൩൫ ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.
An understanding servant is acceptable to a king; and by his good behaviour he removes disgrace.

< സദൃശവാക്യങ്ങൾ 14 >