< സദൃശവാക്യങ്ങൾ 14 >
1 ൧ സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
智慧的婦女,足以興家;愚昧的婦女,親手將家拆毀。
2 ൨ നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
履行正路的人,敬畏上主;愛走曲徑的人,輕視上主。
3 ൩ ഭോഷന്റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
愚昧人口中,有傲慢的根苗;智慧人的唇舌,是自己的保障。
4 ൪ കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
沒有耕牛,沒有五穀;耕牛愈雄壯,收穫愈豐富。
5 ൫ വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.
忠實的證人,決不說謊;虛偽的證人,謊言連篇。
6 ൬ പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
輕狂人求智,只屬徒然;明智人求知,卻很容易。
7 ൭ മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
你應遠離愚昧的人,由他口中決得不到明哲。
8 ൮ വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
明智人的智慧,在於審察自己的行徑;愚昧人的昏愚,在於自欺欺人。
9 ൯ ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
罪孽住在愚昧人中,恩愛與正直人為伍。
10 ൧൦ ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
心頭的愁苦,唯有自己知;心中的喜樂,他人無分享。
11 ൧൧ ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും.
邪僻人的家庭,必遭破壞;正直人的帳幕,卻要興隆。
12 ൧൨ ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്റെ അവസാനം മരണവഴികൾ അത്രേ.
有些道路,看來正直;走到盡頭,卻是死路。
13 ൧൩ ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
連在歡笑中,心亦有感傷;歡笑的結局,往往是痛苦。
14 ൧൪ ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
變心的人,必自嘗其果;良善的人,必得其善報。
15 ൧൫ അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
幼稚的人,有話必信;明智的人,步步謹慎。
16 ൧൬ ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
智慧人戒避邪惡,愚昧人驕矜自負。
17 ൧൭ മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും.
易怒的人,做事昏愚;慎思的人,事事含忍。
18 ൧൮ അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
愚昧的人,以愚昧為基業;明智的人,以知識為冠冕。
19 ൧൯ ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.
歹徒將伏在善人面前,惡人將跪在義人門前。
20 ൨൦ ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
貧窮的人,為親朋所厭;富貴的人,則高朋滿座。
21 ൨൧ കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ.
藐視近人,便是犯罪;憐憫苦人,纔是有福。
22 ൨൨ ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
陰謀邪惡的人,豈非走入歧途﹖策劃行善的人,必獲慈惠忠誠。
23 ൨൩ എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
一切勞苦皆有利益;只有閒談,引人貧窮。
24 ൨൪ ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
智慧人的冠冕,是他們的機智;愚昧人的冠冕,是他們的糊塗。
25 ൨൫ സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു.
忠實的見證,救人性命;作假證的人,危害他人。
26 ൨൬ യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
敬畏上主,是穩固的靠山;為他的子孫,也是個避難所。
27 ൨൭ യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
敬畏上主,是生命的泉源,使人脫免死亡的羅網。
28 ൨൮ പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം.
人民眾多,是君王的光榮;庶民缺少,是王侯的沒落。
29 ൨൯ ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
緩於發怒的人,必甚有見識;脾氣暴躁的人,必大顯愚昧。
30 ൩൦ ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
心平氣和,使身體康健;心懷嫉忌,使骨骸腐蝕。
31 ൩൧ എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
欺壓窮人的,就是凌辱他的造主;憐恤苦人的,就是尊敬他的造主。
32 ൩൨ ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു.
惡人因自己的邪惡,必被毀滅;義人因自己的正義,有所憑藉。
33 ൩൩ വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
智慧居於哲人的心中,愚人的懷中一無所見。
34 ൩൪ നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം.
正義能以興邦立國,罪惡卻使人民衰落。
35 ൩൫ ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.
明哲的臣僕,蒙受君王的寵幸;無用的臣僕,必遭君王的盛怒。