< സദൃശവാക്യങ്ങൾ 13 >

1 ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
Bilge kişi terbiye edilmeyi sever, Alaycı kişi azarlansa da aldırmaz.
2 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
İyi insan ağzından çıkan sözler için ödüllendirilir, Ama hainlerin soluduğu zorbalıktır.
3 അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
Dilini tutan canını korur, Ama boşboğazın sonu yıkımdır.
4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
Tembel canının çektiğini elde edemez, Çalışkanın istekleriyse tümüyle yerine gelir.
5 നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
Doğru kişi yalandan nefret eder, Kötünün sözleriyse iğrençtir, yüzkarasıdır.
6 നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
Doğruluk dürüst yaşayanı korur, Kötülük günahkârı yıkar.
7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
Kimi hiçbir şeyi yokken kendini zengin gösterir, Kimi serveti çokken kendini yoksul gösterir.
8 മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
Kişinin serveti gün gelir canına fidye olur, Oysa yoksul kişi tehdide aldırmaz.
9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
Doğruların ışığı parlak yanar, Kötülerin çırası söner.
10 ൧൦ അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
Kibirden ancak kavga çıkar, Öğüt dinleyense bilgedir.
11 ൧൧ അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
Havadan kazanılan para yok olur, Azar azar biriktirenin serveti çok olur.
12 ൧൨ ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
Ertelenen umut hayal kırıklığına uğratır, Yerine gelen dilekse yaşam verir.
13 ൧൩ വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
Uyarılara kulak asmayan bedelini öder, Buyruklara saygılı olansa ödülünü alır.
14 ൧൪ ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
Bilgelerin öğrettikleri yaşam kaynağıdır, İnsanı ölüm tuzaklarından uzaklaştırır.
15 ൧൫ സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.
Sağduyulu davranış saygınlık kazandırır, Hainlerin yoluysa yıkıma götürür.
16 ൧൬ സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
İhtiyatlı kişi işini bilerek yapar, Akılsız kişiyse ahmaklığını sergiler.
17 ൧൭ ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
Kötü ulak belaya düşer, Güvenilir elçiyse şifa getirir.
18 ൧൮ പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
Terbiye edilmeye yanaşmayanı Yokluk ve utanç bekliyor, Ama azara kulak veren onurlandırılır.
19 ൧൯ ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
Yerine getirilen dilek mutluluk verir. Akılsız kötülükten uzak kalamaz.
20 ൨൦ ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
Bilgelerle oturup kalkan bilge olur, Akılsızlarla dost olansa zarar görür.
21 ൨൧ ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
Günahkârın peşini felaket bırakmaz, Doğruların ödülüyse gönençtir.
22 ൨൨ ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
İyi kişi torunlarına miras bırakır, Günahkârın servetiyse doğru kişiye kalır.
23 ൨൩ സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
Yoksulun tarlası bol ürün verebilir, Ama haksızlık bunu alıp götürür.
24 ൨൪ വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
Oğlundan değneği esirgeyen, onu sevmiyor demektir. Seven baba özenle terbiye eder.
25 ൨൫ നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
Doğru kişinin yeterince yiyeceği vardır, Kötünün karnıysa aç kalır.

< സദൃശവാക്യങ്ങൾ 13 >