< സദൃശവാക്യങ്ങൾ 13 >
1 ൧ ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
Syn mądry przyjmuje ćwiczenie ojcowskie, ale naśmiewca nie słucha strofowania.
2 ൨ തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
Każdy będzie pożywał dobrego z owocu ust swoich; ale dusza przewrotnych krzywdy pożywać będzie.
3 ൩ അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
Kto strzeże ust swych, strzeże duszy swojej; kto lekkomyślnie otwiera wargi swe, będzie starty.
4 ൪ മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
Dusza leniwego żąda, a nic nie ma; ale dusza pracowitych zbogaci się.
5 ൫ നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
Słowa kłamliwego nienawidzi sprawiedliwy; ale niezbożny staje się obrzydliwym i shańbionym.
6 ൬ നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
Sprawiedliwość strzeże tego, który żyje bez zmazy; ale niezbożność podwraca grzesznika.
7 ൭ ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
Znajduje się taki co się czyni bogatym, a nie ma nic; i taki, co się czyni ubogim, choć ma wiele bogactw.
8 ൮ മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
Okup żywota człowieczego jest bogactwo jego; ale ubogi nie słucha łajania.
9 ൯ നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
Światłość sprawiedliwych jasna: ale pochodnia bezbożnych zgaśnie.
10 ൧൦ അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
Samą tylko pychą człowiek zwady wszczyna, ale przy tych, co radę przyjmują, jest mądrość.
11 ൧൧ അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
Bogactwa źle nabyte umniejszą się; ale kto je zgromadza ręką swą, przyczynia ich.
12 ൧൨ ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
Nadzieja długa wątli serce; ale żądość wypełniona jest drzewem żywota.
13 ൧൩ വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
Kto gardzi słowem Bożem, sam sobie szkodzi; ale kto się boi przykazania jego, odniesie nagrodę.
14 ൧൪ ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
Nauka mądrego jest źródłem żywota ku ochronieniu się sideł śmierci.
15 ൧൫ സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.
Rozum dobry daje łaskę; ale droga przewrotnych jest przykra.
16 ൧൬ സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
Każdy ostrożny umiejętnie sobie poczyna; ale głupi rozpościera głupstwo.
17 ൧൭ ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
Poseł niezbożny upada we złe; ale poseł wierny jest lekarstwem.
18 ൧൮ പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
Ubóstwo i zelżywość przyjdzie na tego, który się wyłamuje z karności; ale kto przestrzega upominania, wysławiony będzie.
19 ൧൯ ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
Żądność wypełniona słodka jest duszy; ale odstąpić od złego, głupim jest obrzydliwością.
20 ൨൦ ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
Kto chodzi z mądrymi, mądrym będzie; ale kto towarzyszy z głupimi, startym będzie.
21 ൨൧ ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
Nieszczęście grzeszników ściga; ale sprawiedliwym Bóg dobrem nagrodzi.
22 ൨൨ ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
Dobry człowiek zostawia dziedzictwo synom synów swoich; ale majętność grzesznika sprawiedliwemu zachowana bywa.
23 ൨൩ സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
Obfita żywność na roli ubogich, a drugi ginie przez nieroztropność.
24 ൨൪ വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
Kto zawściąga rózgi swej, ma w nienawiści syna swego; ale kto go miłuje, wczas go karze.
25 ൨൫ നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
Sprawiedliwy je, i nasyca duszę swoję; ale żołądek niezbożnych niedostatek cierpi.