< സദൃശവാക്യങ്ങൾ 12 >
1 ൧ പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ.
Yeyote apendaye kuadibishwa hupenda maarifa, bali yeye achukiaye kuonywa ni mpumbavu.
2 ൨ ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
Mtu mwema hupata kibali kutoka kwa Bwana, bali Bwana humhukumu mwenye hila.
3 ൩ ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
Mtu hathibitiki kutokana na uovu, bali mwenye haki hataondolewa.
4 ൪ സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
Mke mwenye tabia nzuri ni taji ya mumewe, bali aaibishaye ni kama uozo katika mifupa ya mumewe.
5 ൫ നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
Mipango ya mtu mwadilifu ni ya haki, bali ushauri wa mwovu ni udanganyifu.
6 ൬ ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
Maneno ya waovu huotea kumwaga damu, bali maneno ya waadilifu huwaokoa.
7 ൭ ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
Watu waovu huondolewa na kutoweka, bali nyumba ya mwenye haki husimama imara.
8 ൮ മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
Mtu husifiwa kulingana na hekima yake, bali watu wenye akili zilizopotoka hudharauliwa.
9 ൯ മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
Heri mtu wa hali ya chini mwenye mtumishi, kuliko kujifanya mtu wa hali ya juu nawe huna chakula.
10 ൧൦ നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു; ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
Mtu mwenye haki hujali mahitaji ya mnyama wake, bali matendo ya huruma ya mwovu ni ukatili.
11 ൧൧ നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
Yeye alimaye shamba lake atakuwa na chakula tele, bali yeye afuataye mambo ya upuzi hana akili.
12 ൧൨ ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
Waovu hutamani mateka ya watu wabaya, bali shina la mwenye haki hustawi.
13 ൧൩ ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
Mtu mwovu hunaswa kwa mazungumzo yake ya dhambi, bali mwenye haki huepuka taabu.
14 ൧൪ തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
Kutokana na tunda la midomo yake mtu hujazwa na mambo mema, hakika kama ilivyo kazi ya mikono yake humtunza.
15 ൧൫ ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
Njia ya mpumbavu huonekana sawa machoni pake mwenyewe, bali mtu mwenye hekima husikiliza ushauri.
16 ൧൬ ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
Mpumbavu huonyesha kuudhika kwake mara moja, bali mtu wa busara hupuuza matukano.
17 ൧൭ സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
Shahidi wa kweli hutoa ushuhuda wa kuaminika, bali shahidi wa uongo husema uongo.
18 ൧൮ വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.
Maneno ya kipumbavu huchoma kama upanga, bali ulimi wa mwenye hekima huleta uponyaji.
19 ൧൯ സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
Midomo isemayo kweli hudumu milele, bali ulimi wa uongo hudumu kwa muda mfupi tu.
20 ൨൦ ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
Upo udanganyifu katika mioyo ya wale ambao hupanga mabaya, bali kuna furaha kwa wale wanaoleta amani.
21 ൨൧ നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
Hakuna dhara linalompata mwenye haki, bali waovu wana taabu nyingi.
22 ൨൨ വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
Bwana anachukia sana midomo idanganyayo, bali hufurahia watu ambao ni wa kweli.
23 ൨൩ വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
Mtu mwenye busara hujihifadhia maarifa yeye mwenyewe, bali moyo wa wapumbavu hububujika upumbavu.
24 ൨൪ ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
Mikono yenye bidii itatawala, bali uvivu huishia katika kazi za utumwa.
25 ൨൫ മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
Moyo wa wasiwasi humlemea mtu, bali neno la huruma humfurahisha.
26 ൨൬ നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
Mtu mwenye haki ni mwangalifu katika urafiki, bali njia ya waovu huwapotosha.
27 ൨൭ മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
Mtu mvivu haoki mawindo yake, bali mtu mwenye bidii ana mali za thamani.
28 ൨൮ നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
Katika njia ya haki kuna uzima; katika mapito hayo kuna maisha ya milele.