< സദൃശവാക്യങ്ങൾ 11 >

1 കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
Неточни везни са мерзост Господу; А точни грамове са угодни Нему.
2 അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
Дойде ли гордост, дохожда и срам. А мъдростта е със смирените.
3 നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
Незлобието на справедливите ще ги ръководи, А извратеността на коварните ще ги погуби.
4 ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
В ден на гняв богатството не ползува, А правдата избавя от смърт.
5 നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
Правдата на непорочния ще оправя пътя му, А нечестивият ще падне чрез своето нечестие.
6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
Правдата на справедливите ще ги избави, А коварните ще се хванат в злобата си.
7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.
Като умира нечестивият, ожиданото от него загива; Така загива надеждата на насилниците.
8 നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
Праведният се отървава от беда, А вместо него изпада в нея нечестивият.
9 വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
Безбожният погубва ближния си с устата си. Но чрез знанието на праведните ще се избави.
10 ൧൦ നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
Когато благоденствуват праведните, градът се весели; И когато погиват нечестивите става тържество.
11 ൧൧ നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
Чрез благословението върху праведните градът се въздига, А чрез устата на нечестивите се съсипва.
12 ൧൨ കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
Който презира ближния си е скудоумен; А благоразумният човек мълчи.
13 ൧൩ ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
Одумникът обхожда и открива тайните, А верният духом потайва работата.
14 ൧൪ മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
Дето няма мъдро ръководене народът пропада, А в многото съветници има безопасност.
15 ൧൫ അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
Който поръчителствува за чужд човек, зле ще пострада, А който мрази поръчителството е в безопасност.
16 ൧൬ കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
Благодатната жена придобива чест; И насилниците придобиват богатство.
17 ൧൭ ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
Милостивият човек струва добро на себе си, А жестокият смущава своето тяло.
18 ൧൮ ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
Нечестивият придобива измамлива печалба, А който сее правда има сигурна награда.
19 ൧൯ നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
Който е утвърден в правдата, ще стане живот, А който се стреми към злото съдействува за своята смърт.
20 ൨൦ വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
Развратените в сърце са мерзост Господу, А непорочните в пътя си са угодни Нему,
21 ൨൧ നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
Даже ръка с ръка да се съедини пак нечестивият няма да остане ненаказан., А потомството на праведните ще се избави.
22 ൨൨ വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
Както е златна халка на носа на свиня, Така е красивата, но безразсъдна жена.
23 ൨൩ നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
Желаното от праведните е само добро, А ожиданото от нечестивите е надменност.
24 ൨൪ ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
Един разпръсва щедро, но пак има повече изобилие, А друг се скъпи без мяра, но пак стига до немотия,
25 ൨൫ ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
Благотворната душа ще бъде наситена; И който пои, сам ще бъде напоен.
26 ൨൬ ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും.
Който задържа жито ще бъде прокълнат от народа, А който продава, благословение ще почива на главата му.
27 ൨൭ നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
Който усърдно търси доброто, търси и благоволение, А който търси злото, то ще дойде и върху него.
28 ൨൮ തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
Който уповава на богатството си, ще падне, А праведните ще цъфтят като зелен лист.
29 ൨൯ സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
Който смущава своя си дом ще наследи вятър; И безумният ще стане слуга на мъдрия по сърце.
30 ൩൦ നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
Плодът на праведния е дърво на живот; И който е мъдър придобива души.
31 ൩൧ നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?
Ето, и на праведния се въздава на земята, - Колко повече на нечестивия и на грешния!

< സദൃശവാക്യങ്ങൾ 11 >