< ഫിലിപ്യർ 1 >
1 ൧ ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്:
പൗലതീമഥിനാമാനൗ യീശുഖ്രീഷ്ടസ്യ ദാസൗ ഫിലിപിനഗരസ്ഥാൻ ഖ്രീഷ്ടയീശോഃ സർവ്വാൻ പവിത്രലോകാൻ സമിതേരധ്യക്ഷാൻ പരിചാരകാംശ്ച പ്രതി പത്രം ലിഖതഃ|
2 ൨ നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
അസ്മാകം താത ഈശ്വരഃ പ്രഭു ര്യീശുഖ്രീഷ്ടശ്ച യുഷ്മഭ്യം പ്രസാദസ്യ ശാന്തേശ്ച ഭോഗം ദേയാസ്താം|
3 ൩ നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഞാൻ ഉറച്ച്,
അഹം നിരന്തരം നിജസർവ്വപ്രാർഥനാസു യുഷ്മാകം സർവ്വേഷാം കൃതേ സാനന്ദം പ്രാർഥനാം കുർവ്വൻ
4 ൪ ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം,
യതി വാരാൻ യുഷ്മാകം സ്മരാമി തതി വാരാൻ ആ പ്രഥമാദ് അദ്യ യാവദ്
5 ൫ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്,
യുഷ്മാകം സുസംവാദഭാഗിത്വകാരണാദ് ഈശ്വരം ധന്യം വദാമി|
6 ൬ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു.
യുഷ്മന്മധ്യേ യേനോത്തമം കർമ്മ കർത്തുമ് ആരമ്ഭി തേനൈവ യീശുഖ്രീഷ്ടസ്യ ദിനം യാവത് തത് സാധയിഷ്യത ഇത്യസ്മിൻ ദൃഢവിശ്വാസോ മമാസ്തേ|
7 ൭ എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ.
യുഷ്മാൻ സർവ്വാൻ അധി മമ താദൃശോ ഭാവോ യഥാർഥോ യതോഽഹം കാരാവസ്ഥായാം പ്രത്യുത്തരകരണേ സുസംവാദസ്യ പ്രാമാണ്യകരണേ ച യുഷ്മാൻ സർവ്വാൻ മയാ സാർദ്ധമ് ഏകാനുഗ്രഹസ്യ ഭാഗിനോ മത്വാ സ്വഹൃദയേ ധാരയാമി|
8 ൮ ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി.
അപരമ് അഹം ഖ്രീഷ്ടയീശോഃ സ്നേഹവത് സ്നേഹേന യുഷ്മാൻ കീദൃശം കാങ്ക്ഷാമി തദധീശ്വരോ മമ സാക്ഷീ വിദ്യതേ|
9 ൯ നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട്
മയാ യത് പ്രാർഥ്യതേ തദ് ഇദം യുഷ്മാകം പ്രേമ നിത്യം വൃദ്ധിം ഗത്വാ
10 ൧൦ ക്രിസ്തുവിന്റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്,
ജ്ഞാനസ്യ വിശിഷ്ടാനാം പരീക്ഷികായാശ്ച സർവ്വവിധബുദ്ധേ ർബാഹുല്യം ഫലതു,
11 ൧൧ ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
ഖ്രീഷ്ടസ്യ ദിനം യാവദ് യുഷ്മാകം സാരല്യം നിർവിഘ്നത്വഞ്ച ഭവതു, ഈശ്വരസ്യ ഗൗരവായ പ്രശംസായൈ ച യീശുനാ ഖ്രീഷ്ടേന പുണ്യഫലാനാം പൂർണതാ യുഷ്മഭ്യം ദീയതാമ് ഇതി|
12 ൧൨ സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്ന് നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു.
ഹേ ഭ്രാതരഃ, മാം പ്രതി യദ് യദ് ഘടിതം തേന സുസംവാദപ്രചാരസ്യ ബാധാ നഹി കിന്തു വൃദ്ധിരേവ ജാതാ തദ് യുഷ്മാൻ ജ്ഞാപയിതും കാമയേഽഹം|
13 ൧൩ അതുകൊണ്ട് എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും
അപരമ് അഹം ഖ്രീഷ്ടസ്യ കൃതേ ബദ്ധോഽസ്മീതി രാജപുര്യ്യാമ് അന്യസ്ഥാനേഷു ച സർവ്വേഷാം നികടേ സുസ്പഷ്ടമ് അഭവത്,
14 ൧൪ സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.
പ്രഭുസമ്ബന്ധീയാ അനേകേ ഭ്രാതരശ്ച മമ ബന്ധനാദ് ആശ്വാസം പ്രാപ്യ വർദ്ധമാനേനോത്സാഹേന നിഃക്ഷോഭം കഥാം പ്രചാരയന്തി|
15 ൧൫ ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്;
കേചിദ് ദ്വേഷാദ് വിരോധാച്ചാപരേ കേചിച്ച സദ്ഭാവാത് ഖ്രീഷ്ടം ഘോഷയന്തി;
16 ൧൬ ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു.
യേ വിരോധാത് ഖ്രീഷ്ടം ഘോഷയന്തി തേ പവിത്രഭാവാത് തന്ന കുർവ്വന്തോ മമ ബന്ധനാനി ബഹുതരക്ലോശദായീനി കർത്തുമ് ഇച്ഛന്തി|
17 ൧൭ എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്.
യേ ച പ്രേമ്നാ ഘോഷയന്തി തേ സുസംവാദസ്യ പ്രാമാണ്യകരണേഽഹം നിയുക്തോഽസ്മീതി ജ്ഞാത്വാ തത് കുർവ്വന്തി|
18 ൧൮ പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
കിം ബഹുനാ? കാപട്യാത് സരലഭാവാദ് വാ ഭവേത്, യേന കേനചിത് പ്രകാരേണ ഖ്രീഷ്ടസ്യ ഘോഷണാ ഭവതീത്യസ്മിൻ അഹമ് ആനന്ദാമ്യാനന്ദിഷ്യാമി ച|
19 ൧൯ എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്ന് ഞാൻ അറിയുന്നു.
യുഷ്മാകം പ്രാർഥനയാ യീശുഖ്രീഷ്ടസ്യാത്മനശ്ചോപകാരേണ തത് മന്നിസ്താരജനകം ഭവിഷ്യതീതി ജാനാമി|
20 ൨൦ ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണ ധൈര്യത്തോടുകൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്റെ ശരീരത്തിൽ മഹിമപ്പെടും.
തത്ര ച മമാകാങ്ക്ഷാ പ്രത്യാശാ ച സിദ്ധിം ഗമിഷ്യതി ഫലതോഽഹം കേനാപി പ്രകാരേണ ന ലജ്ജിഷ്യേ കിന്തു ഗതേ സർവ്വസ്മിൻ കാലേ യദ്വത് തദ്വദ് ഇദാനീമപി സമ്പൂർണോത്സാഹദ്വാരാ മമ ശരീരേണ ഖ്രീഷ്ടസ്യ മഹിമാ ജീവനേ മരണേ വാ പ്രകാശിഷ്യതേ|
21 ൨൧ എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.
യതോ മമ ജീവനം ഖ്രീഷ്ടായ മരണഞ്ച ലാഭായ|
22 ൨൨ എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്ന് ഞാൻ അറിയുന്നില്ല.
കിന്തു യദി ശരീരേ മയാ ജീവിതവ്യം തർഹി തത് കർമ്മഫലം ഫലിഷ്യതി തസ്മാത് കിം വരിതവ്യം തന്മയാ ന ജ്ഞായതേ|
23 ൨൩ എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ.
ദ്വാഭ്യാമ് അഹം സമ്പീഡ്യേ, ദേഹവാസത്യജനായ ഖ്രീഷ്ടേന സഹവാസായ ച മമാഭിലാഷോ ഭവതി യതസ്തത് സർവ്വോത്തമം|
24 ൨൪ എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം.
കിന്തു ദേഹേ മമാവസ്ഥിത്യാ യുഷ്മാകമ് അധികപ്രയോജനം|
25 ൨൫ ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു.
അഹമ് അവസ്ഥാസ്യേ യുഷ്മാഭിഃ സർവ്വൈഃ സാർദ്ധമ് അവസ്ഥിതിം കരിഷ്യേ ച തയാ ച വിശ്വാസേ യുഷ്മാകം വൃദ്ധ്യാനന്ദൗ ജനിഷ്യേതേ തദഹം നിശ്ചിതം ജാനാമി|
26 ൨൬ അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും.
തേന ച മത്തോഽർഥതോ യുഷ്മത്സമീപേ മമ പുനരുപസ്ഥിതത്വാത് യൂയം ഖ്രീഷ്ടേന യീശുനാ ബഹുതരമ് ആഹ്ലാദം ലപ്സ്യധ്വേ|
27 ൨൭ ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ.
യൂയം സാവധാനാ ഭൂത്വാ ഖ്രീഷ്ടസ്യ സുസംവാദസ്യോപയുക്തമ് ആചാരം കുരുധ്വം യതോഽഹം യുഷ്മാൻ ഉപാഗത്യ സാക്ഷാത് കുർവ്വൻ കിം വാ ദൂരേ തിഷ്ഠൻ യുഷ്മാകം യാം വാർത്താം ശ്രോതുമ് ഇച്ഛാമി സേയം യൂയമ് ഏകാത്മാനസ്തിഷ്ഠഥ, ഏകമനസാ സുസംവാദസമ്ബന്ധീയവിശ്വാസസ്യ പക്ഷേ യതധ്വേ, വിപക്ഷൈശ്ച കേനാപി പ്രകാരേണ ന വ്യാകുലീക്രിയധ്വ ഇതി|
28 ൨൮ നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു;
തത് തേഷാം വിനാശസ്യ ലക്ഷണം യുഷ്മാകഞ്ചേശ്വരദത്തം പരിത്രാണസ്യ ലക്ഷണം ഭവിഷ്യതി|
29 ൨൯ അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തുനിമിത്തം അനുവദിച്ചിരിക്കുന്നു.
യതോ യേന യുഷ്മാഭിഃ ഖ്രീഷ്ടേ കേവലവിശ്വാസഃ ക്രിയതേ തന്നഹി കിന്തു തസ്യ കൃതേ ക്ലേശോഽപി സഹ്യതേ താദൃശോ വരഃ ഖ്രീഷ്ടസ്യാനുരോധാദ് യുഷ്മാഭിഃ പ്രാപി,
30 ൩൦ അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
തസ്മാത് മമ യാദൃശം യുദ്ധം യുഷ്മാഭിരദർശി സാമ്പ്രതം ശ്രൂയതേ ച താദൃശം യുദ്ധം യുഷ്മാകമ് അപി ഭവതി|