< ഓബദ്യാവു 1 >
1 ൧ ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’”
KA wanana a Obadia. Peneia ka Iehova ka Haku i olelo mai ai no Edoma; Ua lohe kakou i ka lohe ana mai Iehova mai, Ua hoounaia'ku ka elele iwaena o na lahuikanaka; E ku oukou iluna, a e ala ku e kakou ia ia i ke kaua.
2 ൨ “ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു.
Aia hoi, ua hoolilo au ia oe i mea uuku iwaena o na lahuikanaka; Ua lilo oe i mea hoowahawaha loa ia.
3 ൩ പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര് എന്നെ നിലത്ത് തള്ളിയിടും’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
Ua hoopunipuni ka haaheo o kou naau ia oe, E ka mea e noho ana ma na ana o ka pohaku, He wahi kiekie kou noho ana; E olelo ana ma kou naau, Na wai la au e lawe iho ilalo i ka honua?
4 ൪ നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Ina e hookiekie oe ia oe iho e like me ka aeto, Ina e hoonoho i kou punana iwaena o na hoku, Malaila mai e lawe iho ai au ia oe ilalo, wahi a Iehova.
5 ൫ “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ?
Ina i hele mai na aihue i ou la, ina he poe powa i ka po, (Nani kou lukuia!) aole anei lakou e aihue, a pau ko lakou makemake? Ina i hele mai na ohi waina i ou la, aole anei lakou e waiho aku i ke koena?
6 ൬ ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ?
Nani ka imiia o ka Esau! I huliia hoi kona mau wahi huna!
7 ൭ നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.
O na kanaka a pau o kau berita, ua hoouna aku lakou ia oe a i ka palena; O na kanaka e kuikahi ana me oe, ua wahahee lakou ia oe, a ua lanakila lakou maluna ou; O ka poe e ai ana i kau berena, ua waiho lakou i ka hei malalo iho ou; Aohe naauao iloko ona.
8 ൮ ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Aole anei au e luku aku i ka poe ike, mai Edoma aku ia la, wahi a Iehova, A me ka naauao mai ka mauna o Esau aku?
9 ൯ ഏശാവിന്റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
A e weliweli kou poe kanaka ikaika, e Temana, I okiiak'u kela kanaka keia kanaka, mai ka mauna o Esau aku.
10 ൧൦ “നിന്റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
No ka luku ana a no ka hana ino i kou hoahanau ia Iakoba, e uhi mai ka hilahila ia oe, A e luku loa ia'ku oe.
11 ൧൧ നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു.
I ka la i ku ai oe ma kela aoao, I ka la i lawe pio aku ai na malihini i kona ikaika, A komo ko na aina e iloko o kona mau pukapa, A hailona lakou no Ierusalema, Ua like hoi oe me kekahi o lakou.
12 ൧൨ നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
Aole nae i pono kou nana ana i ka la o kou hoahanau, I ka la o kona malihini ana; Aole hoi he pono kou hauoli ana maluna o na mamo a Iuda, I ka la i lukuia'i lakou; Aole pono kau olelo hookiekie ana i ka wa i pilikia'i lakou.
13 ൧൩ എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു.
Aole pono kou komo ana iloko o ka puka o ko'u poe kanaka, i ka la o ko lakou make; Aohe pono kou nana ana i ko lakou poino i ka la i make ai lakou, A me kou kau ana i kou lima maluna o kona waiwai i ka la o kona lukuia ana.
14 ൧൪ അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
Aohe pono kou ku ana ma ka huina alanui e oki aku i kona poe i pakele; Aohe pono kou haawi lilo ana i kona poe i koe, i ka la pilikia.
15 ൧൫ സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും.
No ka mea, ua kokoke mai ka la o Iehova maluna o na lahuikanaka a pau: Like me kau i hana aku ai, pela e hanaia mai ai oe: O kau hoopai ana, e hoihoiia mai ia maluna o kou poo.
16 ൧൬ നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും.
No ka mea, like me oukou i inu ai maluna o ko'u mauna hoano, Pela e inu mau ai na lahuikanaka a pau; A e inu lakou, a e moni iho, A e like auanei lakou me na mea ole.
17 ൧൭ എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അത് വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
Aka, ma ka mauna o Ziona he mea e pakele ai, a he mea laa; A e loaa i ko ka hale o Iakoba ko lakou noho ana.
18 ൧൮ അന്ന് യാക്കോബ് ഗൃഹം തീയും യോസേഫ് ഗൃഹം ജ്വാലയും ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
A lilo ko ka hale o Iakoba i ahi, A o ko ka hale o Iosepa i lapalapa; A o ko ka hale o Esau i opala, A e hoaa iwaena o lakou, a e hoopau ia lakou; Aohe mea e koe ana o ko ka hale o Esau; No ka mea, o Iehova ka i olelo mai.
19 ൧൯ തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
A e loaa i ko ke kukuluhema ka mauna o Esau, A i ko ka papu ko Pilisetia: A e lilo no lakou ka aina o Eperaima, a me ka aina o Samaria; A e lilo o Gileada no Beniamina.
20 ൨൦ ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽ മക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
A o ka poe pio o keia poe kaua o na mamo a Iseraela, e lilo no lakou ko Kanaana a hiki i Zarepata; A o ka poe pio no Ierusalema ma Separada, e lilo no lakou na kulanakauhale o ke kukuluhema.
21 ൨൧ ഏശാവിന്റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.
A e pii mai na mea hoola ma ka mauna Ziona, e hoopai i ka mauna o Esau; A e lilo ke aupuni no Iehova.