< ഓബദ്യാവു 1 >

1 ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’”
亞北底亞神視]吾主上主關於厄東這樣說:我從上主聽到了一個消息,有一位傳令員已被派往萬民那裏說:「起來! 我們起來向她進攻! 」
2 “ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു.
看,我必使你在萬民中成為弱小的,極受人輕視。
3 പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര് എന്നെ നിലത്ത് തള്ളിയിടും’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
你心中的驕傲欺騙了你:你住在磐石裂縫中,安居高處,心中說:「誰能我跌在地上﹖」
4 നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
既使你高棲如鷹,既便你將巢穴安置星辰上,我也要從那裏把你推下──上主的斷語──
5 “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ?
如果盜賊,或夜間的強盜來到你那裏,他們豈不要偷個夠嗎﹖如果收葡萄的來到你那裏,豈不只給氮留下些殘粒嗎﹖你將來也是如此荒涼!
6 ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ?
厄撒烏怎樣被人搜過了,她的寶藏怎樣被人探索了!
7 നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.
與你聯盟的人,愚弄了你,將你驅至邊境;與你友好的人,克服了你;與你共食人,給你暗設了陷阱,而你竟一點也沒有理會。
8 ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
在那一天──上主的斷語──我豈能不撲滅厄東的智者,掃除厄撒烏山上的明哲﹖
9 ഏശാവിന്റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
特曼,你的勇士必驚惶失措,至使厄撒烏山上的人盡遭滅亡。你既然好殺,
10 ൧൦ “നിന്റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
傷害了你的兄弟雅各伯,你必蒙受羞辱,永遭滅亡:
11 ൧൧ നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു.
因為當外邦人擄掠他財寶的那一天,蠻族來到了他的城門下,對耶路撒冷拈鬮時,你也置身其間,好像他們中的一個。
12 ൧൨ നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
你兄弟遭難的日子,你不應旁觀;猶大子民滅亡的那天,你也不應引以為樂;在患難的日子上,你也不應大言不慚。
13 ൧൩ എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു.
在我的的百姓遭的時日,你不應闖進他們的門;在他遭難的時日,你更不應伸手劫掠他的財物。
14 ൧൪ അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
你不應站在交叉路口,截殺他的難民;在患難之日,你不應交出他的劫後餘生。
15 ൧൫ സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും.
因為上主的日子已臨近萬民,人必按你所作的,照樣對待你;你的行為必歸於你的頭上。
16 ൧൬ നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും.
正如你們曾在我的聖山上痛飲過,萬民也要不斷痛飲:他們要痛飲,要飲醉,而終歸消滅。
17 ൧൭ എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അത് വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
在熙雍山上必有救援,熙雍將是神聖的;並且雅各伯家要侵佔那侵佔過他們的人。
18 ൧൮ അന്ന് യാക്കോബ് ഗൃഹം തീയും യോസേഫ് ഗൃഹം ജ്വാലയും ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
雅各伯家將成為火,若瑟家將成為火焰,厄撒烏家卻要成為草楷;雅各伯家和若瑟家要焚燒吞滅他們;厄撒烏家必沒有一個餘生,因為上主說了。
19 ൧൯ തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
他們要佔領南方,厄撒烏的山頂與培肋舍特的平原,要佔領厄弗辣因地和撒馬黎雅地以及阿孟子民的基肋阿得。
20 ൨൦ ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽ മക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
這支充軍在外的叵子民的軍旅,要佔領客納罕人的土地,直到匝爾法特;流亡在色法辣特的耶路撒冷人,要佔領南方的城邑。
21 ൨൧ ഏശാവിന്റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.
那時,獲救者必上熙雍山,統治厄撒烏王;王權必歸於上主。

< ഓബദ്യാവു 1 >