< സംഖ്യാപുസ്തകം 6 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
၁တဖန်မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
2 ൨ “നീ യിസ്രായേൽ മക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ
၂ယောက်ျားဖြစ်စေ၊ မိန်းမဖြစ်စေ၊ ထာဝရဘုရား အဘို့ မိမိကိုခြား နားစေ၍ နာဇရိသစ္စာပြုခြင်းငှါ မိမိကို မိမိခွဲထားသောအခါ၊
3 ൩ വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്.
၃စပျစ်ရည်နှင့်ယစ်မျိုးကို ရှောင်ရမည်။ စပျစ် ရည်ချဉ်နှင့် ယစ်မျိုးချဉ်ကိုလည်း မသောက်ရ။ စပျစ်သီးဖြင့် လုပ်သောအရည်ကိုအလျှင်း မသောက်ရ။ စပျစ်သီး အစိမ်းအခြောက်ကိုလည်း မစားရ။
4 ൪ തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.
၄ခြားနားလျက်နေသော ကာလပတ်လုံး စပျစ်သီး အဆန်၊ စပျစ်သီးအခွံမှစ၍ စပျစ်ပင်က ဖြစ်သမျှကို မစားရ။
5 ൫ നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം.
၅ခြားနားခြင်းသစ္စာစောင့်သော ကာလပတ်လုံး၊ ဦးဆံကို မရိတ်ရ။ ထာဝရဘုရားအဘို့ မိမိကို ခြားနားစေ သော ကာလမစေ့မှီတိုင်အောင် သူသည် သန့်ရှင်းရသဖြင့်၊ မိမိဆံပင်ကို အလိုအလျောက် တိုးပွားစေမည်။
6 ൬ അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;
၆ထာဝရဘုရားအဘို့ မိမိကိုခြားနားစေသော ကာလပတ်လုံး၊ အသေကောင်ကို မချဉ်းမကပ်ရ။
7 ൭ അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
၇သူ၏ဘုရားသခင်အဘို့ သူ၏ခေါင်းကို ခြားနား စေသောကြောင့်၊ မိဘ၊ ညီအစ်ကို၊ နှမသေသော်လည်း ညစ်ညူးခြင်းကိုမခံရ။
8 ൮ നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു.
၈ခြားနားလျက်နေသော ကာလပတ်လုံး၊ ထာဝရ ဘုရားအဘို့ သန့်ရှင်းရမည်။
9 ൯ അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം.
၉သူ့အနားမှာ တစုံတယောက်သောသူသည် ချက်ခြင်းသေ၍၊ သူသည် ခြားနားစေသောခေါင်းကို ညစ်ညူးစေလျှင်၊ စင်ကြယ်စေသော နေ့တည်းဟူသော သတ္တမနေ့၌ ဦးဆံကို ရိတ်ရမည်။
10 ൧൦ എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.
၁၀အဌမနေ့၌ ခိုနှစ်ကောင်ဖြစ်စေ၊ ချိုးကလေး နှစ်ကောင်ဖြစ်စေ၊ တခုခုကို ပရိသတ်စည်းဝေးရာ တဲ တော်တံခါးရှေ့ ယဇ်ပုရောဟိတ်ထံသို့ ဆောင်ခဲ့ရမည်။
11 ൧൧ പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം.
၁၁ယဇ်ပုရောဟိတ်သည်လည်း၊ အပြစ်ဖြေရာယဇ် ဘို့တကောင်၊ မီးရှို့ရာယဇ်ဘို့ကကောင်ကို ပူဇော်၍ ထိုသူ၌ အသေကောင်အားဖြင့် ရောက်သော အပြစ်ဖြေခင်းကို ပြုပြီးမှ၊ ထိုနေ့ခြင်းတွင်သူ၏ခေါင်းကို သန့်ရှင်းစေ ရမည်။
12 ൧൨ അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.
၁၂အရင်ခြားနားစေသော ကာလကို ထာဝရ ဘုရားအဘို့ တဖန် ခြားနားစေ၍ အခါမလည်သော သိုးသငယ်တကောင်ကို ဒုစရိုက်ဖြေရာ ယဇ်ပြု၍ ပူဇော် ရမည်။ အရင်းခြားနားခြင်းပျက်သောကြောင့် လွန်သော ကာလပျောက်ရမည်။
13 ൧൩ വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർ വ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.
၁၃ခြားနား၍ နေသောကာလစေ့ပြီးမှ၊ နာဇရိလူ စောင့်ရသော တရားဟုမူကား၊ သူသည် ပရိသတ်စည်း ဝေးရာ တဲတော်တံခါးရှေ့သို့ လာ၍၊
14 ൧൪ അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
၁၄မီးရှို့ရာယဇ်ဘို့ အခါမလည် အပြစ်မပါသော သိုး သငယ်အထီးတကောင် အပြစ်ဖြေရာယဇ်ဘို့အခါမလည် အပြစ်မပါသော သိုးသငယ်အမတကောင် မိဿဟာယ ယဇ်ဘို့ အပြစ်မပါသောဆိတ်တကောင်၊
15 ൧൫ ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവു കൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം.
၁၅ဆီရောသောမုန့်ညက်နှင့်လုပ်သော မုန့်ပြား၊ ဆီလူးသော တဆေးမဲ့ မုန့်ကြွပ်တည်းဟူသော တဆေးမဲ့ မုန့်တတောင်း၊ ဘောဇဉ်ပူဇော်သက္ကာ၊ သွန်းလောင်းရာ ပူဇော်သက္ကာကို ထာဝရဘုရားအား ဆက်ရမည်။
16 ൧൬ പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം.
၁၆ထိုပူဇော်သက္ကာများကို ယဇ်ပုရောဟိတ်သည် ထာဝရဘုရားထံတော်သို့သွင်း၍ အပြစ်ဖြေရာ ယဇ်၊ မီးရှို့ ရာယဇ်ကို ပူဇော်ရမည်။
17 ൧൭ അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം.
၁၇တဆေးမဲ့ မုန့်တတောင်းနှင့်တကွ၊ မိဿဟာယ ယဇ်ဆိတ်ကို၎င်း ဘောဇဉ်ပူဇော်သက္ကာ သွန်းလောင်းရာ ပူဇော်သက္ကာကို၎င်း၊ ထာဝရဘုရားအားပူဇော်ရမည်။
18 ൧൮ പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം;
၁၈နာဇရိလူသည်၊ ပရိသတ်စည်းဝေးရာ တဲတော် တံခါးနားမှာ မိမိခြားနားသော ဦးဆံကို ရိတ်၍၊ ထိုဆံကို မိဿဟာယယဇ်အောက်၌ရှိသော မီးထဲမှာထည့်ရမည်။
19 ൧൯ വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കയ്യിൽ വെക്കണം.
၁၉ခြားနားသော ဦးဆံကို ရိတ်ပြီးမှ၊ ယဇ်ပုရော ဟိတ်သည် ပြုတ်သော ဆိတ်ပခုံးတဘက်၊ တောင်းထဲက တဆေးမဲ့မုန့်ပြားတပြား၊ တဆေးမဲ့မုန့်ကြွပ်တချက်ကို ယူ၍ နာဇရိလူလက်၌ ထည့်ပြီးလျှင်၊
20 ൨൦ പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം.
၂၀ထာဝရဘုရားရှေ့တော်၌ ချီလွှဲရာပူဇော် သက္ကာဘို့ ချီလွှဲရမည်။ ထိုအရာတို့သည်၊ ချီလွှဲရာရင်ပတ်၊ ချီလွှဲရာ ပခုံးနှင့်တကွ ယဇ်ပုရောဟိတ်အဘို့ သန့်ရှင်းရမည်။ ထိုနောက်မှ နာဇရိလူသည် စပျစ်ရည်ကို သောက်ရသောအခွင့်ရှိ၏။
21 ൨൧ നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർ വ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.
၂၁ဤရှေ့ကား၊ သစ္စာပြုသောနာဇရိလူသည် အလို အလျောက် တက်နိုင်သမျှတပါး မိမိခြားနားခြင်းအတွက် ထာဝရဘုရားအား ဆက်ရသော ပူဇော်သက္ကာနှင့် ဆိုင် သော တရားပေတည်း။ သစ္စာပြုသည်အတိုင်း ခြားနား ခြင်းတရားနှင့် အညီပြုရမည်ဟု မိန့်တော်မူ၏။
22 ൨൨ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
၂၂တဖန်မောရှေအား ထာဝရဘုရားက၊ သင်သည် အာရုန်နှင့်သူ၏သားတို့အား ဆင့်ဆိုရမည်မှာ၊
23 ൨൩ “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത്:
၂၃သင်တို့သည်၊ ဣသရေလအမျိုးသားတို့အား ကောင်းကြီးပေး၍ မြွက်ရသော စကားဟူမူကား၊
24 ൨൪ യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;
၂၄ထာဝရဘုရားသည်၊ သင့်ကို ကောင်းကြီးပေး၍ စောင့်မတော်မူပါစေသော။
25 ൨൫ യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;
၂၅ထာဝရဘုရားသည်သင်၌ မျက်နှာတော်အလင်း ကို လွှတ်၍ ကရုဏာကျေးဇူးပြုတော်မူပါစေသော။
26 ൨൬ യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.
၂၆ထာဝရဘုရားသည် သင့်ကို မြော်ကြည့်၍ ချမ်းသာပေးတော်မူပါစေသောဟု
27 ൨൭ ഇങ്ങനെ അവർ യിസ്രായേൽ മക്കളുടെമേൽ എന്റെ നാമം വെക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.
၂၇ဣသရေလအမျိုးသားတို့ အပေါ်မှာ ငါ့နာမကို မြွက်ဆို၍ တင်လျှင် ငါသည်ထိုသူတို့ကို ကောင်းကြီး မင်္ဂလာပေးမည်ဟု မိန့်တော်မူ၏။