< സംഖ്യാപുസ്തകം 4 >
1 ൧ യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
Jehova akĩĩra Musa na Harũni atĩrĩ:
2 ൨ “ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള, സമാഗമനകൂടാരത്തിൽ
“Thĩinĩ wa Alawii-rĩ, tarai rũhonge rwa Akohathu kũringana na mbarĩ ciao na nyũmba ciao.
3 ൩ വേലചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.
Mũtare arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mokaga gũtungata wĩra-inĩ wa Hema-ya-Gũtũnganwo.
4 ൪ സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:
“Ũyũ nĩguo wĩra wa Akohathu thĩinĩ wa Hema-ya-Gũtũnganwo: wĩra wao nĩ kũmenyerera indo iria theru mũno.
5 ൫ പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.
Rĩrĩa kambĩ ĩgũthaama-rĩ, Harũni na ariũ ake marĩtoonyaga thĩinĩ wa hema ĩyo makaruta gĩtambaya gĩa gũcuurio gĩa kũhakania na makahumbĩra ithandũkũ rĩa Ũira nakĩo.
6 ൬ കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
Ningĩ marĩhumbĩre na gĩthii kĩa njũũa cia pomboo, na maare gĩtambaya kĩa rangi wa bururu mũtheri igũrũ rĩacio, na matoonyie mĩtĩ ya kũrĩkuua handũ hayo.
7 ൭ കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വെക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.
“Nao maare gĩtambaya kĩa rangi wa bururu igũrũ rĩa metha ya mĩgate ĩrĩa ĩigagwo mbere ya Jehova, na mamĩigĩrĩre thaani, na thaani, nene na mbakũri, na ndigithũ cia magongona ma kũnyuuo; na mĩgate ĩrĩa ĩigagwo hau hĩndĩ ciothe ĩikare o hau igũrũ.
8 ൮ അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
Macooke maigĩrĩre gĩtambaya kĩa rangi wa gakarakũ igũrũ rĩa indo icio na ningĩ mahumbĩre gĩtambaya kĩu na njũũa cia pomboo, na matoonyie mĩtĩ ya kũrĩkuua handũ hayo.
9 ൯ ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.
“Ningĩ moe gĩtambaya kĩa rangi wa bururu, mahumbĩre mũtĩ ũrĩa wa kũigĩrĩrwo matawa marĩa mamũrĩkaga, hamwe na matawa maguo, na magathĩ ma gũtinia ndaambĩ, na thaani cia mũrarĩ wa ndaambĩ, na ndigithũ cia gwĩkĩrwo maguta ma matawa macio.
10 ൧൦ അതും അതിന്റെ പാത്രങ്ങളൊക്കെയും കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.
Ningĩ makũnje mũtĩ ũcio na indo ciaguo ciothe ciohetwo na gĩthii kĩa njũũa cia pomboo, na macigĩrĩre igũrũ rĩa gĩkuui gĩacio.
11 ൧൧ സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
“Nĩ maare gĩtambaya kĩa rangi wa bururu igũrũ rĩa kĩgongona gĩa thahabu, na makĩhumbĩre na gĩthii kĩa njũũa cia pomboo, na matoonyie mĩtĩ ĩrĩa ya gũgĩkuua handũ hayo.
12 ൧൨ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
“Ningĩ moe indo ciothe iria ihũthagĩrwo ũtungata-inĩ wa handũ-harĩa-haamũre, macikũnje na gĩtambaya kĩa rangi wa bururu, macihumbĩre na gĩthii kĩa njũũa cia pomboo, na maciigĩrĩre igũrũ rĩa gĩkuui gĩacio.
13 ൧൩ അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.
“Ningĩ nĩ marute mũhu kuuma kĩgongona-inĩ gĩa gĩcango, na maare gĩtambaya kĩa rangi wa ndathi igũrũ rĩakĩo.
14 ൧൪ അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കണം; കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
Ningĩ maigĩrĩre indo ciothe iria ihũthagĩrwo gũtungata kĩgongona-inĩ, nacio nĩ hamwe na ngĩo cia mwaki, na njibe, na icakũri, na mbakũri cia kũminjaminjĩria. Igũrũ rĩakĩo nĩ maare gĩthii kĩa njũũa cia pomboo na matoonyie mĩtĩ ya gũgĩkuua handũ hayo.
15 ൧൫ പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.
“Thuutha wa Harũni na ariũ ake kũrĩĩkia kũhumbĩra indo ciothe theru o na indo ciothe nyamũre, na rĩrĩa andũ a kambĩ mehaarĩria gũthaama-rĩ, ariũ a Akohathu nao moke makuue indo icio. No matikanahutie indo icio nyamũre matigakue. Akohathu acio nĩo magaakuua indo iria irĩ thĩinĩ wa Hema-ya-Gũtũnganwo.
16 ൧൬ പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
“Eleazaru mũrũ wa Harũni, ũrĩa mũthĩnjĩri-Ngai, nĩwe ũrĩmenyagĩrĩra maguta ma gwakia tawa, na ũbumba ũrĩa ũnungaga wega, na mũtu ũrĩa ũrutagwo hĩndĩ ciothe, o na maguta marĩa maitanagĩrĩrio. Nĩwe ũrĩmenyagĩrĩra Hema-ĩyo-Nyamũre ĩrĩ yothe na indo iria ciothe irĩ thĩinĩ wayo, nĩcio indo iria nyamũre ciĩkĩrĩtwo kuo, na indo cia wĩra.”
17 ൧൭ യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
Jehova akĩĩra Musa na Harũni atĩrĩ,
18 ൧൮ “നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.
“Menyererai mbarĩ cia mũhĩrĩga wa Akohathu matikaneherio kuuma kũrĩ Alawii.
19 ൧൯ അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.
Nĩguo matũũre muoyo na matikae gũkua rĩrĩa mangĩkuhĩrĩria indo iria theru mũno-rĩ, mekagĩrei ũũ: Harũni na ariũ ake nĩo marĩtoonyaga handũ harĩa hatheru, na makagaĩra o mũndũ wĩra wake na kĩrĩa egũkuua.
20 ൨൦ എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.
No ariũ a Kohathu matikanatoonye thĩinĩ kuona indo iria theru o na hanini, nĩguo matigaakue.”
21 ൨൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Jehova akĩĩra Musa atĩrĩ,
22 ൨൨ “ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.
“Tara Agerishoni o nao kũringana na nyũmba ciao na mbarĩ ciao.
23 ൨൩ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേലചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
Ũtare arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mokaga gũtungata wĩra-inĩ wa Hema-ya-Gũtũnganwo.
24 ൨൪ ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:
“Ũyũ nĩguo ũtungata wa mbarĩ cia Agerishoni rĩrĩa mekũruta wĩra na gũkuua mĩrigo:
25 ൨൫ തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,
Nĩo marĩkuuaga itambaya cia gũcuurio cia Hema-ĩrĩa-Nyamũre, na Hema-ya-Gũtũnganwo, na indo cia kũmĩhumbĩra, o na gĩthii kĩa njũũa cia pomboo cia kũmĩhumbĩra na igũrũ, na itambaya cia gũcuurio cia itoonyero rĩa Hema-ya-Gũtũnganwo,
26 ൨൬ പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
na itambaya cia gũcuurio iria cia kũirigĩra nja ĩrĩa ĩthiũrũrũkĩirie Hema-ĩyo-Nyamũre na kĩgongona, na gĩtambaya gĩa gũcuurio gĩa itoonyero-inĩ, na mĩhĩndo na indo ciothe itũmagĩrwo ũtungata-inĩ wayo. Agerishoni acio nĩo marĩrutaga wĩra wothe ũrĩa wagĩrĩire kũrutwo na indo icio.
27 ൨൭ ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്‍പിക്കണം.
Ũtungata wao wothe, ũrĩ wa gũkuua mĩrigo kana wa kũruta wĩra ũngĩ, ũrĩĩrutagwo ũtongoretio nĩ Harũni na ariũ ake. Nĩ inyuĩ mũrĩmagayagĩra wĩra wao wa kĩrĩa gĩothe marĩkuuaga.
28 ൨൮ സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം.
Ũcio nĩguo ũtungata wa mbarĩ ya Agerishoni Hema-inĩ-ya-Gũtũnganwo. Wĩra wao ũrĩĩrutagwo ũtongoretio nĩ Ithamaru mũrũ wa Harũni, ũrĩa mũthĩnjĩri-Ngai.
29 ൨൯ മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.
“Tara Amerari kũringana na mbarĩ na nyũmba ciao.
30 ൩൦ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
Tara arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mokaga gũtungata wĩra-inĩ wa Hema-ya-Gũtũnganwo.
31 ൩൧ സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,
Ũyũ nĩguo wĩra wao ũrĩa marĩrutaga magĩtungata Hema-inĩ-ya-Gũtũnganwo: wĩra wao nĩ gũkuuaga buremu cia Hema-ĩyo-Nyamũre, na mĩgĩĩko yayo, na itugĩ na itina ciacio,
32 ൩൨ ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാ ജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
o ũndũ ũmwe na itugĩ iria ciirigĩte nja hamwe na itina ciacio, na higĩ cia hema na mĩhĩndo, na indo ciothe ciacio na kĩndũ gĩothe gĩkonainie na kũruta wĩra ũcio. Gayagĩra o mũndũ indo iria agĩrĩirwo nĩ gũkuua.
33 ൩൩ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.
Ũcio nĩguo ũtungata wa mbarĩ ya Amerari rĩrĩa marĩrutaga wĩra Hema-inĩ-ya-Gũtũnganwo, matongoretio nĩ Ithamaru mũrũ wa Harũni, ũrĩa mũthĩnjĩri-Ngai.”
34 ൩൪ മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
Na rĩrĩ, Musa, na Harũni, na atongoria a kĩrĩndĩ nĩmatarire Akohathu acio kũringana na mbarĩ na nyũmba ciao.
35 ൩൫ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
Arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mookire gũtungata wĩra-inĩ wa Hema-ya-Gũtũnganwo,
36 ൩൬ അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
matarĩtwo na mbarĩ ciao, maarĩ andũ 2,750
37 ൩൭ മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
Ũcio nĩguo warĩ mũigana wa andũ othe arĩa maarĩ a mbarĩ cia Akohathu arĩa maatungataga thĩinĩ wa Hema-ya-Gũtũnganwo. Musa na Harũni maamatarire kũringana na ũrĩa Jehova aathĩte Musa.
38 ൩൮ ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
Agerishoni maatarirwo kũringana na mbarĩ na nyũmba ciao.
39 ൩൯ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
Arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mookire gũtungata wĩra-inĩ wa Hema-ya-Gũtũnganwo,
40 ൪൦ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
matarĩtwo na mbarĩ na nyũmba ciao, maarĩ andũ 2,630.
41 ൪൧ യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
Ũcio nĩguo warĩ mũigana wa mbarĩ cia Agerishoni arĩa maatungataga thĩinĩ wa Hema-ya-Gũtũnganwo. Musa na Harũni maamatarire kũringana na watho wa Jehova.
42 ൪൨ മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
Amerari maatarirwo kũringana na mbarĩ na nyũmba ciao.
43 ൪൩ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
Arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mookire gũtungata wĩra-inĩ wa Hema-ya-Gũtũnganwo,
44 ൪൪ അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
matarĩtwo na mbarĩ ciao, maarĩ andũ 3,200.
45 ൪൫ യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
Ũcio nĩguo warĩ mũigana wa mbarĩ cia Amerari. Musa na Harũni maamatarire kũringana na ũrĩa Jehova aathĩte Musa.
46 ൪൬ മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
Nĩ ũndũ ũcio, Musa na Harũni na atongoria a Isiraeli magĩtara Alawii othe kũringana na mbarĩ ciao na nyũmba ciao.
47 ൪൭ സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ
Arũme othe a ũkũrũ wa kuuma mĩaka mĩrongo ĩtatũ nginya mĩaka mĩrongo ĩtano arĩa mookire kũruta wĩra wa gũtungata na gũkuua Hema-ya-Gũtũnganwo,
48 ൪൮ എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
mũigana wao warĩ andũ 8,580.
49 ൪൯ യഹോവയുടെ കല്പനപ്രകാരം അവർ മോശെമുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.
Kũringana na watho wa Jehova ũrĩa aathĩte Musa, mũndũ o mũndũ nĩagayagĩrwo wĩra wake, na akeerwo kĩrĩa egũkuua. Ũguo nĩguo maatarirwo, o ta ũrĩa Jehova aathĩte Musa.