< സംഖ്യാപുസ്തകം 36 >
1 ൧ യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:
१नंतर योसेफवंशाच्या कुळातला मनश्शेचा मुलगा माखीर याचा मुलगा गिलाद याच्या वंशातल्या घराण्यातील प्रमुख जवळ आले ते मोशेपुढे व इस्राएल लोकांच्या घराण्यातील प्रमुखांशी बोलायला गेले.
2 ൨ “യിസ്രായേൽ മക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫെഹാദിNTE അവകാശം അവന്റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി.
२ते म्हणाले, परमेश्वराने इस्राएलाला चिठ्ठ्या टाकून आमचे वतन घेण्याची आमच्या स्वामींना आज्ञा केली आहे. याप्रकारे परमेश्वराने सलाफहादची जमीन त्याच्या मुलींना द्यायची आज्ञा केली आहे. सलाफहाद आमचा भाऊ होता.
3 ൩ എന്നാൽ അവർ യിസ്രായേൽ മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടു പോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും.
३आता जर त्या इस्राएलाच्या वंशातल्या दुसऱ्या कोणत्याही वंशांच्या मुलाशी विवाह केला तर त्यांचे वतन आमच्या वडिलांच्या वतनातून त्यांचा हिस्सा काढून घेतला जाईल.
4 ൪ യിസ്രായേൽ മക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് വിട്ടു പോകുകയും ചെയ്യും”.
४आणि जेव्हा इस्राएलाच्या वंशाचे योबेल होईल तेव्हा ज्यांच्या त्या होतील त्यांच्या वंशाच्या वतनात त्यांचे वतन मिळवले जाईल, अशाने त्यांचे वतन आमच्या वडिलांच्यावंशाच्या वतनातून काढून टाकले जाईल.
5 ൫ അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നേ.
५मोशेने परमेश्वराच्या सांगण्यावरून इस्राएल लोकांस ही आज्ञा दिली, तो म्हणाला, योसेफाच्या वंशाचे म्हणणे बरोबर आहे.
6 ൬ യഹോവ ശെലോഫെഹാദിNTE പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’
६सलाफहादाच्या मुलींसाठी परमेश्वराची ही आज्ञा आहे: जर तुम्हास कोणाशी लग्न करायचे असेल तर तुम्ही तुमच्या वंशातील कोणाशी तरी लग्न करा.
7 ൭ യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം;
७यामुळे इस्राएल लोकांमध्ये वतन एका वंशाकडून दुसऱ्या वंशाकडे जाणार नाही. आणि प्रत्येक इस्राएली मनुष्यास त्याच्या पूर्वजांकडून मिळालेले वतन ठेवता येईल.
8 ൮ യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുവന് ഭാര്യയാകണം.
८आणि इस्राएल वंशातल्या कोणत्याही एखाद्या स्त्रीला तिच्या वडिलांकडून वतन मिळाले तर तिने तिच्या कुळातील एखाद्याशीच लग्न केले पाहिजे. यामुळे प्रत्येकाला पूर्वजांकडून मिळालेली वतन ठेवता येईल.
9 ൯ അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽ മക്കളുടെ ഗോത്രങ്ങളിൽ ഓരോ വ്യക്തിയും അവന്റെ അവകാശത്തോട് ചേർന്നിരിക്കണം”.
९तेव्हा इस्राएल लोकांमध्ये वतन एक वंशाकडून दुसऱ्या कुळाकडे जाऊ शकणार नाही. प्रत्येक इस्राएली मनुष्य त्याच्या पूर्वजांकडून मिळालेले वतन जवळ बाळगू शकेल.
10 ൧൦ യഹോവ മോശെയോട് കല്പിച്ചതുപോലെ ശെലോഫെഹാദിNTE പുത്രിമാർ ചെയ്തു.
१०सलाफहादच्या मुलींनी परमेश्वराने मोशेला दिलेल्या आज्ञांचे पालन केले.
11 ൧൧ ശെലോഫെഹാദിNTE പുത്രിമാരായ മഹ്ലാ, തിർസാ, ഹോഗ്ല, മിൽക്കാ, നോവാ എന്നിവർ അവരുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി.
११म्हणून सलाफहादच्या महला, तिरसा, होग्ला, मिल्का व नोआ यांनी त्यांच्या चुलत भावांशी लग्न केले.
12 ൧൨ യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.
१२योसेफाचा मुलगा मनश्शे याच्या वंशातील ते होते. म्हणून त्यांची वतने त्यांच्या वडिलांच्या कुळाकडेच राहिली.
13 ൧൩ യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.
१३परमेश्वराने यार्देनपाशी यरीहोजवळ मवाबाच्या मैदानात मोशेच्याद्वारे इस्राएलाच्या वंशाना दिलेल्या या आज्ञा व नियम आहेत.