< സംഖ്യാപുസ്തകം 30 >
1 ൧ മോശെ യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോട് പറഞ്ഞത്:” യഹോവ ഇപ്രകാരം കല്പിച്ചിരിക്കുന്നു:
၁မောရှေသည်သစ္စာပြုခြင်းနှင့်ဆိုင်သောပညတ် များကို ဣသရေလအနွယ်များခေါင်းဆောင် တို့အားအောက်ပါအတိုင်းညွှန်ကြားလေ သည်။-
2 ൨ ‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എല്ലാം അവൻ നിവർത്തിക്കണം.
၂တစ်စုံတစ်ယောက်သောသူသည်ထာဝရ ဘုရားအား တစ်စုံတစ်ခုကိုဆက်သရန် ကတိပြုလျှင်သော်လည်းကောင်း၊ တစ်စုံ တစ်ရာကိုရှောင်ကြဉ်ရန်သစ္စာဆိုလျှင်သော် လည်းကောင်း ထိုသစ္စာကတိကိုမချိုးဖောက် ရ။ ကတိသစ္စာပြုထားသည့်အတိုင်းတစ် သဝေမတိမ်းဆောင်ရွက်ရမည်။
3 ൩ ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കുകയും
၃အဖ၏အုပ်ထိန်းမှုအောက်တွင်ရှိနေသေး သောမိန်းမပျိုတစ်ဦးသည် ထာဝရဘုရား အားတစ်စုံတစ်ခုကိုဆက်သရန်ကတိပြု လျှင်သော်လည်းကောင်း၊ တစ်စုံတစ်ရာကို ရှောင်ကြဉ်ရန်သစ္စာဆိုလျှင်သော်လည်း ကောင်း၊-
4 ൪ അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
၄သူ၏ဖခင်ကြား၍မတားမြစ်လျှင် သူသည် ကတိသစ္စာပြုထားသည်အတိုင်းတစ်သဝေ မတိမ်းဆောင်ရွက်ရမည်။-
5 ൫ എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേൾക്കുന്ന നാളിൽ അവളെ വിലക്കിയാൽ അവ സ്ഥിരമായിരിക്കുകയില്ല; അവളുടെ അപ്പൻ അവളെ വിലക്കുകകൊണ്ട് യഹോവ അവളോട് ക്ഷമിക്കും.
၅သို့ရာတွင်သူ၏ဖခင်ကြား၍တားမြစ်ပါမူ သူသည်ကတိသစ္စာအတိုင်းဆောင်ရွက်ရန်မ လို။ ဖခင်၏တားမြစ်မှုကြောင့်ကတိသစ္စာပျက် ခြင်းကိုထာဝရဘုရားခွင့်လွှတ်တော်မူမည်။
6 ൬ അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
၆အိမ်ထောင်မကျသေးသောအမျိုးသမီးတစ် ဦးသည် သိလျက်နှင့်သော်လည်းကောင်း၊ အမှတ် တမဲ့သော်လည်းကောင်းတစ်စုံတစ်ရာကိုရှောင် ကြဉ်ရန် ကတိသစ္စာပြုပြီးနောက်အိမ်ထောင် ကျလျှင် သူ၏ခင်ပွန်းသည်ကြား၍မတား မြစ်သော်၊-
7 ൭ അവൾ ഒരുവന് ഭാര്യയാകുകയും ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
၇သူသည်ကတိသစ္စာပြုထားသည်အတိုင်း တစ်သဝေမတိမ်းဆောင်ရွက်ရမည်။-
8 ൮ എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.
၈သူ၏ခင်ပွန်းကြား၍တားမြစ်လျှင်မူကား သူသည်ကတိသစ္စာအတိုင်းဆောင်ရွက်ရန် မလို။ ထာဝရဘုရားသည်သူ့ကိုခွင့်လွှတ် တော်မူမည်။
9 ൯ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെമേൽ സ്ഥിരമായിരിക്കും.
၉မုဆိုးမဖြစ်စေ၊ လင်ကွာမိန်းမဖြစ်စေ မိမိ ပြုခဲ့သမျှသောကတိသစ္စာကိုတည်စေ ရမည်။
10 ൧൦ അവൾ ഭർത്താവിന്റെ വീട്ടിൽവച്ച് നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്യുകയോ ചെയ്തിട്ട്
၁၀လင်ရှိမိန်းမသည်တစ်စုံတစ်ရာကိုရှောင် ကြဉ်ရန် ကတိသစ္စာပြုခဲ့သော်သူ၏ခင်ပွန်း ကြား၍မတားမြစ်လျှင်၊-
11 ൧൧ ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുമ്പോൾ മിണ്ടാതെയും അവളെ വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
၁၁သူသည်မိမိ၏ကတိသစ္စာကိုတည်စေရမည်။-
12 ൧൨ എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും.
၁၂သို့ရာတွင်သူ၏ခင်ပွန်းကြား၍တားမြစ်ပါ မူ သူသည်ကတိသစ္စာအတိုင်းဆောင်ရွက်ရန် မလို။ ခင်ပွန်း၏တားမြစ်မှုကြောင့်ကတိပျက် ခြင်းကို ထာဝရဘုရားခွင့်လွှတ်တော်မူမည်။-
13 ൧൩ ആത്മതപനം ചെയ്യുവാനുള്ള ഏത് നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്.
၁၃သူ၏ခင်ပွန်းသည်သူပြုခဲ့သောကတိ သစ္စာကို တည်စေနိုင်ခွင့်နှင့်ပယ်ဖျက်ပိုင်ခွင့် ရှိ၏။-
14 ൧൪ എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
၁၄သို့ရာတွင်ခင်ပွန်းသည်ဇနီး၏ကတိသစ္စာ အကြောင်းကိုကြားရသောနေ့၌မတားမြစ် လျှင် ဇနီးသည်မိမိ၏ကတိသစ္စာကိုတည် စေရမည်။ ခင်ပွန်းသည်ကြားရသောနေ့၌ မတားမြစ်သဖြင့်သဘောတူရာရောက် သည်။-
15 ൧൫ എന്നാൽ കേട്ടിട്ട് കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും”.
၁၅သူသည်တစ်ရက်လွန်ပြီးမှဇနီး၏ကတိ သစ္စာကိုပယ်ဖျက်လျှင် ကတိသစ္စာပျက်ခြင်း အပြစ်ဒဏ်ကိုခံစေရမည်။
16 ൧൬ ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന് യഹോവ മോശെയോട് കല്പിച്ച ചട്ടങ്ങൾ ഇവ തന്നെ.
၁၆ဤပညတ်များသည်ကားဖခင်၏အုပ်ထိန်း မှုအောက်တွင် ရှိနေသေးသောမိန်းမပျိုနှင့် အိမ်ထောင်ကျပြီးသောအမျိုးသမီးတို့ ကတိသစ္စာပြုခြင်းနှင့်ဆိုင်သည့်ပညတ် များဖြစ်သတည်း။